UPDATES

സിനിമാ വാര്‍ത്തകള്‍

തൊണ്ടിമുതലിലെ പോലീസുകാരന്‍ സിബി തോമസിന്റെ പുതിയ സിനിമ: നിര്‍മ്മാണം, വിതരണം പോലീസ് അസോസിയേഷന്‍

പോലീസ് ഉദ്യോഗസ്ഥര്‍ മലയാള സിനിമയില്‍ അഭിനേതാക്കളായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു പോലീസ് അസോസിയേഷന്‍ സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാസര്‍ഗോഡ് എസ്‌ഐ സിബി തോമസിന്റെ പുതിയ ചിത്രം വരുന്നു. ബാബുദാസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് വേഗം എന്നാണ് പേരിട്ടിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലാ പോലീസ് അസോസിയേഷനാണ് ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ മലയാള സിനിമയില്‍ അഭിനേതാക്കളായിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു പോലീസ് അസോസിയേഷന്‍ സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഷിജു നൊസ്റ്റാള്‍ജിയ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. വിജയന്‍ പരിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പവിത്രന്‍ മടിക്കൈ കലാ സംവിധാനം നിര്‍വഹിക്കും. പ്രമോദ് ഓഡയഞ്ചല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. അശോകന്‍ കല്ലാര്‍, സജിത്ത് പഡ്‌നെ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍