UPDATES

സിനിമാ വാര്‍ത്തകള്‍

കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലം പ്രമേയമാക്കി ‘മൈതാന്‍’

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമെന്ന് അറിയപ്പെടുന്ന 1951 മുതല്‍ 1962 വരെയുള്ള കാലഘട്ടമാണ് സിനിമക്ക് പ്രമേയം.

മലയാളി തരാം കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്. കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘മൈതാന്‍’ ചിത്രീകരണം ആരംഭിച്ചു. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലമെന്ന് അറിയപ്പെടുന്ന 1951 മുതല്‍ 1962 വരെയുള്ള കാലഘട്ടമാണ് സിനിമക്ക് പ്രമേയം.

1951 ഏഷ്യന്‍ ഗെയിംസില്‍ ഫുട്‌ബോള്‍ കിരീടം നേടി കൊണ്ടായിരുന്നു ഈ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കം. അതിനു ശേഷം നടന്ന നാല് ചതുര്‍ രാഷ്ട്ര പരമ്പരകളില്‍ കിരീടം ചൂടിയ ഇന്ത്യ 1956 ഒളിംപിക്‌സില്‍ ഫുട്‌ബോളില്‍ നാലാമതുമെത്തി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈ മികവുറ്റ കാലഘട്ടം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് സയ്യിദ് അബ്‌ദുള്‍ റഹീമിന്‍റെ ജീവിതമാണ് മൈതാന്‍ എന്ന ചിത്രത്തിനായി സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആധുനിക ഫുട്ബോളിന്‍റെ രൂപകര്‍ത്താവ് എന്ന നിലയിലാണ് സയ്യിദ് അബ്‌ദുള്‍ റഹീം ഓര്‍മ്മിക്കപ്പെടുന്നത്. 1956ലെ മെല്‍‌ബണ്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഫുട്ബോളിനെ സെമി ഫൈനലിലേക്ക് നയിച്ചത് അദ്ദേഹമായിരുന്നു.


ബദായ് ഹോയുടെ സംവിധായകന്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മയാണ് സംവിധാനം. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ശേഷം കീര്‍ത്തി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ‘മൈതാന്‍’. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍