UPDATES

സിനിമാ വാര്‍ത്തകള്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ആഷാഡ് ശിവരാമന്‍ മികച്ച സംവിധായകന്‍

ആഷാഡ് ശിവരാമന്‍ സംവിധാനം ചെയ്‌ത ‘ദേഹാന്തര’മാണ് മികച്ച ടെലിസീരിയല്‍/ടെലിഫിലിം. പി. മുരളീധരന്‍ നിര്‍മിച്ച ദേഹാന്തരത്തിന് മികച്ച നടന്‍, സംവിധായകന്‍, കഥാകൃത്ത്, ഛായാഗ്രഹണത്തിന് പ്രത്യേക പരാമര്‍ശം എന്നിവയുള്‍പ്പടെ അഞ്ചു പുരസ്‌കാരങ്ങള്‍ ലഭിച്ചു.

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ഗണേഷ് ഓലിക്കരയുടെ തിരക്കഥയില്‍ ശിവമോഹന്‍ തമ്പി സംവിധാനം ചെയ്‌ത ‘ക്ഷണപ്രഭാചഞ്ചല’മാണ് (അമൃത ടി.വി.) മികച്ച സീരിയല്‍. ആന്റണി ആന്റണി സംവിധാനം ചെയ്ത (അമൃത ടിവി.) ഡിസംബറിലെ ആകാശമാണ് രണ്ടാമത്തെ മികച്ച സീരിയല്‍. ആഷാഡ് ശിവരാമന്‍ സംവിധാനം ചെയ്‌ത ‘ദേഹാന്തര’മാണ് മികച്ച ടെലിസീരിയല്‍/ടെലിഫിലിം. പി. മുരളീധരന്‍ നിര്‍മിച്ച ദേഹാന്തരത്തിന് (20 മിനിറ്റില്‍ കൂടിയത്) മികച്ച നടന്‍, സംവിധായകന്‍, കഥാകൃത്ത്, ഛായാഗ്രഹണത്തിന് പ്രത്യേക പരാമര്‍ശം എന്നിവയുള്‍പ്പടെ അഞ്ചു പുരസ്‌കാരങ്ങള്‍ ലഭിച്ചു.

ദേഹാന്തരത്തിലെ അഭിനയത്തിന് രാഘവനെ മികച്ച നടനായും ദേവാംഗന (അമൃത) യിലെ അഭിനയത്തിന് സീനാ ആന്റണിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സീരിയലിന്റെ സംവിധായകനും നിര്‍മാതാവിനും 25,000 രൂപ വീതവും മികച്ച സംവിധായകന് 20,000 രൂപയും നടനും നടിക്കും 15,000 രൂപ വീതവും ലഭിക്കും. രചനാവിഭാഗത്തില്‍ അവാര്‍ഡിന് പുസ്തകം സമര്‍പ്പിച്ചിരുന്നില്ല. കെ. കുഞ്ഞിക്കണ്ണന്റെ പ്രളയകാലത്തെ മലയാളം ടെലിവിഷന്‍ എന്ന ലേഖനം അവാര്‍ഡിന് അര്‍ഹമായി. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ബയോഗ്രഫി വിഭാഗത്തില്‍ ഐ.പി.ആര്‍.ഡി. നിര്‍മിച്ച് നീലന്‍ സംവിധാനം നിര്‍വഹിച്ച പ്രേംജി: ഏകലോചന ജന്മം ആണ് മികച്ച ഡോക്യുമെന്ററി.

മറ്റ് പ്രധാന അവാര്‍ഡുകള്‍

കഥാവിഭാഗം: ടെലിഫിലിം (20 മിനിറ്റില്‍ കുറവ് സെന്‍സേര്‍ഡ് പരിപാടി): കാലന്‍ പോക്കര് ഒരു ബയോപിക്. സംവിധാനം: ബിന്‍സാദ് വി.എം. കഥാകൃത്ത്: ശ്യാംകൃഷ്ണ (ദേഹാന്തരം). ടി.വി. ഷോ: ഓട്ടം ഓഫ് ദി ബിഗ് സ്റ്റേജ് (അമൃത).

കോമഡി പ്രോഗ്രാം: ഉള്ളത് പറഞ്ഞാല്‍ (മലയാളം കമ്യൂണിക്കേഷന്‍സ്). ഹാസ്യാഭിനേതാവ്: കിഷോര്‍ എന്‍.കെ., അപ്‌സര. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍): അമ്പൂട്ടി, പെണ്‍: പാര്‍വതി പ്രകാശ്.

രണ്ടാത്തെ നടന്‍: പ്രൊഫ. അലിയാര്‍, ഷാഹിന്‍ സിദ്ധിഖ്. രണ്ടാമത്തെ നടി: വത്സലാ മേനോന്‍. ബാലതാരം: സ്വസ്തിക ബി. മനോജ് (ദേവാംഗന). ഛായാഗ്രാഹകന്‍: പിജിത്. ചിത്രസംയോജകന്‍: ഷെജല്‍ പി.വി. സംഗീത സംവിധാനം: ബിജിബാല്‍. ശബ്ദലേഖനംജിത്തു എസ്. പ്രേം, അജയ് ലെ ഗ്രാന്‍ഡ്. കലാസംവിധാനം: സുജിത് രാഘവ്. ജൂറി പരാമര്‍ശങ്ങള്‍: അഭിനയം: വിജയ് മേനോന്‍, അനീഷ് രവി. ഛായാഗ്രാഹകന്‍: സിനു സിദ്ധാര്‍ഥ്. ശബ്ദലേഖനംരൂപേഷ് ആര്‍.

കഥേതര വിഭാഗം: ഡോക്യുമെന്ററി ജനറല്‍: ഓഖി: കടല്‍ കാറ്റെടുത്തപ്പോള്‍ (വിക്ടേഴ്‌സ് ചാനല്‍). ഡോക്യുമെന്ററി: കുമുദിനി: ഒരു ആമ്പല്‍പ്പൂവിന്റെ കഥ. ഡോക്യുമെന്ററി (വിമെന്‍, ചില്‍ഡ്രന്‍): ഈ ജീവിതത്തിന് പേര് സംഗീതം (കൈരളി പീപ്പിള്‍). വിദ്യാഭ്യാസ പരിപാടി: വണ്‍ ഇന്‍ മില്യന്‍സ് (അമൃത).

മികച്ച ആങ്കര്‍: ഡോ. ജിനേഷ്‌കുമാര്‍ എരമം, ദീപക് ജി. നായര്‍. ഡോക്യുമെന്ററി സംവിധാനം: ബിജി തോമസ് (മനോരമ ന്യൂസ്). ന്യൂസ് ക്യാമറാമാന്‍സുജിത്ത് സുന്ദരേശന്‍ (ഏഷ്യാനെറ്റ് ന്യൂസ്). വാര്‍ത്താവതാരകന്‍: ഡെന്‍സില്‍ ആന്റണി (മനോരമ ന്യൂസ്). കോമ്പിയറര്‍/ആങ്കര്‍മായ (ദൂരദര്‍ശന്‍).

ജൂറി പരാമര്‍ശം: ഡോക്യുമെന്ററി (ശാസ്ത്രംപരിസ്ഥിതി): പി.വി. കുട്ടന്‍. സംവിധാനം: വേണുനായര്‍, ആര്‍. ബിജു, പ്രജേഷ് സെന്‍, ഷഫീഖാന്‍ എസ്. ഇന്‍വെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്: പ്രതീഷ് എം.

കമന്റേറ്റര്‍: ഗിരീഷ് പുലിയൂര്‍. ഷീല രാജ് (കൈറ്റ് വിക്ടേഴ്‌സ് ചാനല്‍). ആങ്കര്‍/ഇന്റര്‍വ്യൂവര്‍): ജോണ്‍ ബ്രിട്ടാസ് (കൈരളി). ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്: കെ. അരുണ്‍കുമാര്‍ (എഷ്യാനെറ്റ് ന്യൂസ്). ടി.വി. ഷോ: ന്യൂസ് മേക്കര്‍ (മനോരമ ന്യൂസ്). കുട്ടികളുടെ പരിപാടി: ജോയ്ഫുള്‍ സിക്‌സ്, ബാലകവിതകള്‍: (ശാലോം ടി.വി, കൈറ്റ് വിക്ടേഴ്‌സ്).

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍