UPDATES

സിനിമാ വാര്‍ത്തകള്‍

‘ചെയ്തല്ലേ പറ്റൂ.. ഓർമ്മിപ്പിക്കരുത്’: ഉണ്ടയുടെ ക്ലൈമാക്സിൽ തൃപ്തനല്ല; നിർമ്മാതാവിനെതിരെ ആരോപണവുമായി ഖാലിദ് റഹ്മാൻ

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‌ത പുതിയ ചിത്രമാണ് ‘ഉണ്ട’. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയാണ്. കേരളത്തില്‍ നിന്ന് ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ചിത്രത്തിൻ്റെ ക്ലൈമാക്സിൽ താൻ തൃപ്തനല്ലെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ. മറ്റൊരു നിർമ്മാതാവ് ആയിരുന്നെങ്കിൽ ചിത്രം കുറേക്കൂടി നന്നാവുമായിരുന്നുവെന്നും. ക്ലൈമാക്സ് അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നുമാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് എ ക്വസ്റ്റ്യൻ’ ഫീച്ചർ ഉപയോഗിച്ച് ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ക്ലൈമാക്സിൽ താൻ തൃപ്തനല്ലെന്നും മറ്റൊരു നിർമ്മാതാവ് ആയിരുന്നെങ്കിൽ ചിത്രം അല്പം കൂടി നന്നായേനെ എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ക്ലൈമാക്സ് അങ്ങനെ ചെയ്യേണ്ടി വന്നതാണെന്നും ഖാലിദ് പറയുന്നു. ഇൻസ്റാഗ്രാമിലൂടെ ഇത്തരത്തിൽ ആരാധകർ ചോദിച്ച മറ്റു ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നല്കിയിട്ടുണ്ട്.

തീയേറ്ററുകളിൽ ചിത്രത്തിന് മികച്ച പ്രതികാരങ്ങളാണ് ലഭിച്ചത്. സിനിമ രംഗത്ത് നിന്ന് അടക്കം ഒട്ടേറെ പ്രമുഖർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ഉൾനാടൻ ഗ്രാമത്തിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നതാണ് ഉണ്ടയുടെ പ്രമേയം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. മാവോയിസ്റ്റ് മേഖലയിൽ തിരഞ്ഞെടുപ്പ് ജോലിക്ക് പുറപ്പെടാൻ കേരള പൊലീസ് പെട്ടി ഒരുക്കുന്നിടത്ത് നിന്ന് അഞ്ചുദിവസം നീണ്ട തിരഞ്ഞെടുപ്പ് ജോലി പൂർത്തിയാക്കി തിരികെ മടങ്ങുംവരെയുള്ള കാര്യങ്ങളാണ് സിനിമ പറയുന്നത്. പ്രശ്നബാധിതമായ ബൂത്തുകൾ എന്നൊക്കെ വാർത്തയിൽ മാത്രം കണ്ടിട്ടുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ വോട്ട് ചെയ്യാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത അത്തരം പ്രദേശങ്ങളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ഒരു കൂട്ടം സാധാരണ പോലീസ് കാരുടെ കഥയാണ് ഉണ്ട. സർക്കാരിന്റെ അഭിമാനം കാക്കാൻ എന്ന പേരിൽ അയക്കുന്ന പോലീസുകാരോടുള്ള അധികാരികളുടെ അവഗണനയും സിനിമ പറയുന്നു.



ReadMore: നല്ല മധുരമുള്ള ‘തണ്ണീർ മത്തൻ ദിനങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍