UPDATES

സിനിമാ വാര്‍ത്തകള്‍

മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ‘കിരീടത്തി’ലെ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു

സിനിമയിൽ ആ ആൽമരത്തിന്റെ ഇന്നത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് എം.എൽ.എ ശബരിനാഥ്. ആര്യനാട് കാഞ്ഞിരമൂട്ടിലാണ് സിനിമയിലെ ആ നിർണായക ചിത്രീകരിച്ചിരിക്കുന്നത്.

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘കിരീടം’ തീയേറ്ററുകളിലെത്തിയത് 1989 ജൂലൈ ഏഴിനായിരുന്നു. മോഹൻലാല്‍ നായകനായ കിരീടം പ്രദര്‍ശനത്തിന് എത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും മകൻ സേതുമാധവനും ഇന്നും മലയാളിയുടെ പ്രിയപെട്ടവരാണ്. സിനിമയിലെ കിരീടം പാലവും ആല്‍മരവുമൊക്കെ പ്രേക്ഷകർക്ക് ഇന്നും സുപരിചിതമാണ്. സിനിമയിൽ ആ ആൽമരത്തിന്റെ ഇന്നത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് എം.എൽ.എ ശബരിനാഥ്. ആര്യനാട് കാഞ്ഞിരമൂട്ടിലാണ് സിനിമയിലെ ആ നിർണായക ചിത്രീകരിച്ചിരിക്കുന്നത്.


ശബരിനാഥ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്.

മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു.പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക്‌ നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍