UPDATES

സിനിമാ വാര്‍ത്തകള്‍

ഷോർട്ട് ഫിലിം കോപ്പിയടി: സുദേവന്റെ സിനിമ കൂടുതല്‍ ആളുകള്‍ കാണാന്‍ വേണ്ടിയാണ് വിവാദമെന്ന് കോട്ടയം നസീര്‍

ചിത്രത്തിന്റെ പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി’യാണെന്ന് ഡോ ബിജു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കോട്ടയം നസീർ സംവിധാനം ചെയ്ത ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വചിത്രം സംവിധായകൻ സുദേവന്റെ ‘അകത്തോ പുറത്തോ’ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്ന് ആരോപിച്ചുകൊണ്ട്. സംവിധായകൻ ഡോ. ബിജുവും പിന്നാലെ സുദേവനും രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പറയുന്ന ചിത്രത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും. സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാമെന്നുമാണ് കോട്ടയം നസീർ അഴിമുഖത്തോട് പറഞ്ഞത്.

“അകത്തോ പുറത്തോ” എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും. ഈ ചിത്രം താനിതുവരെ കണ്ടിട്ടില്ലെന്നും കോട്ടയം നസീർ അഴിമുഖത്തോടു പറഞ്ഞു. ചിലപ്പോൾ അദ്ദേഹത്തിന്റെ ഈ ചിത്രം കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും ഇങ്ങനെ പറഞ്ഞതെന്നും ഹാസ്യ രൂപേണ കോട്ടയം നസീർ കൂട്ടി ചേർത്തു

ചിത്രത്തിന്റെ പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി’യാണെന്ന് ഡോ ബിജു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സുദേവൻ നിയമപരമായി ഇതിനെ കൈകാാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

“ശ്രീ കോട്ടയം നസീർ അറിയുവാൻ,
അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചൻ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല …എന്ന് വിചാരിക്കുന്നു. എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.”

Read More: കോട്ടയം നസീർ തന്റെ സിനിമ കോപ്പിയടിച്ചെന്ന് സുദേവൻ; ‘അനുകരണകല’യിൽ ഭാവി ശോഭനമാകട്ടെയെന്ന് ആശംസ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍