UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകനാകാൻ ഒരുങ്ങി കോട്ടയം നസീർ

നസീർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കുട്ടിച്ചൻ ഫെബ്രുവരി ആദ്യവാരത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തും

ചലച്ചിത്ര നടനും ടെലിവിഷൻ അവതാരകനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ സംവിധാന രം​ഗത്തേക്ക്. നസീർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കുട്ടിച്ചൻ എന്ന ഹ്രസ്വചിത്രം ഫെബ്രുവരി ആദ്യവാരത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.

പൂർണമായും കോമഡി ചിത്രമായിരിക്കും കുട്ടിച്ചനെന്ന് കോട്ടയം നസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനേഷ് കുരുവിളയും കണ്ണൻ വിജിയും നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജാണ് നിർവഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം. ജാഫർ ഇടുക്കി, മാലാ പാർവതി, മായ മാറിയ തുടങ്ങിയവരാണ് കുട്ടിച്ചനിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ ട്രെയിലർ റിലീസ് മമ്മൂട്ടി നിർവ്വഹിക്കും.

മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് കോട്ടയം നസീർ.  നിരവധി സിനിമകൾ ഇതിനോടകം തന്നെ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. മിമിക്രിയും അഭിനയവും മാത്രമല്ല ചിത്രകലയിലും തനിക്ക് തിളങ്ങാൻ ആകുമെന്ന് തെളിയിച്ച കോട്ടയം നസീർ , ഈ അടുത്ത് അദ്ദേഹം വരച്ച ചിത്രങ്ങളുടെ ഒരു പ്രധർശനവും കൊച്ചിയിൽ സംഘടിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍