UPDATES

വീഡിയോ

“ആള് അത്ര വെടിപ്പല്ല ഇച്ചിരി പിശകാണ്”; കുമ്പളങ്ങി നൈറ്റ്സ് ട്രെയ്‌ലർ പുറത്ത്

മഹേഷിന്റെ പ്രതികാരം മായനദി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശ്യാം പുഷ്‌കറിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്

നവാഗതനായ മധു സി.നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറില്‍ നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് നിര്‍മ്മിക്കുന്നത്.കുമ്പളങ്ങി എന്ന നാട്ടിൻ പുറത്തെ വിശേഷങ്ങളും,കാഴ്ചകളുമായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ പുറത്ത് വിട്ടു.

മഹേഷിന്റെ പ്രതികാരം മായനദി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ശ്യാം പുഷ്‌കറിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ ആണ്. ഫഹദ് ഫാസിൽ, ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്, എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമായാണ് എത്തുന്നത്.

ദിലീഷ് പോത്തന്റെ തന്നെ അസ്സോസിയേറ്റ് ആയിരുന്ന മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍ – ശ്യാം പുഷ്‌കരന്‍ ടീം ഒന്നിച്ച മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍