UPDATES

സിനിമാ വാര്‍ത്തകള്‍

സൗബിന്റെ ഡാൻസ് കാണാനാണ് ഞാൻ വന്നത്: കുഞ്ചാക്കോ ബോബൻ; താര പൊലിമയിൽ അമ്പിളിയുടെ ഓഡിയോ ലോഞ്ച് (വീഡിയോ)

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തിലെ ‘ഞാന്‍ ജാക്സണല്ലേടാ’ എന്ന ഗാനരംഗം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ അമ്പിളിയുടെ ഓഡിയോ ലോഞ്ച് നടന്നു. ലുലു മാളില്‍ നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, ജാണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തിലെ ‘ഞാന്‍ ജാക്സണല്ലേടാ’ എന്ന ഗാനരംഗം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് താന്‍ എത്തിയത് സൗബിന്റെ ഡാന്‍സ് കാണാനാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.

ഓഡിയോ ലോഞ്ചിനു ശേഷം ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്.  ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്രിയ നസീമിന്റെ സഹോദരൻ നവീന്‍ നസീം ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍