UPDATES

സിനിമാ വാര്‍ത്തകള്‍

ശ്രീനിവാസനും ധ്യാനും ആദ്യമായി ഒന്നിക്കുന്നു; ‘കുട്ടിമാമ’യുടെ ആദ്യ ലുക്ക് പുറത്ത്

വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവർ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നത്

ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവർ ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നത്. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയും നായികമാരാകുന്ന കുട്ടിമാമയില്‍, തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാകും ചിത്രം.

ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. വി.എം വിനുവിന്റെ മകന്‍ വരുൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മനാഫ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. മെയ് രണ്ടാം വാരം സെൻട്രൽ പിക്ചഴ്സ് ചിത്രംപ്രദര്‍ശനത്തിന് എത്തിക്കും

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍