UPDATES

സിനിമാ വാര്‍ത്തകള്‍

ദേവാസുരം രഞ്ജിത്ത് മോഷ്‌ടിക്കുകയായിരുന്നു; യഥാർത്ഥ ജീവിതത്തിലെ ‘ഭാനുമതി’ ലക്ഷ്‌മി രാജഗോപാൽ പറയുന്നു

കോഴിക്കോട്ടുകാരനായ മുല്ലശ്ശേരി രാജുവിന്റേയും ഭാര്യ ലക്ഷ്‌മി രാജഗോപാലിന്റെയും ജീവിതത്തിൽ നിന്നാണ് രഞ്ജിത്ത് നീലകണ്‌ഠനെയും ഭാനുമതിയെയും സൃഷ്‌ടിച്ചത്

രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ദേവാസുരം എന്ന ചിത്രം എക്കാലത്തെയും ഒരു ക്ലാസിക് ചിത്രമായി തന്നെയാണ് അറിയപ്പെടുന്നത്. മോഹൻലാൽ മംഗലശ്ശേരി നീലകണ്‌ഠനായി വെള്ളിത്തിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ രേവതിയുടെ ഭാനുമതി എന്ന കഥാപത്രവാറും ഏറെ ശ്രദ്ധേയമായി.

കോഴിക്കോട്ടുകാരനായ മുല്ലശ്ശേരി രാജുവിന്റേയും ഭാര്യ ലക്ഷ്‌മി രാജഗോപാലിന്റെയും ജീവിതത്തിൽ നിന്നാണ് രഞ്ജിത്ത് നീലകണ്‌ഠനെയും ഭാനുമതിയെയും സൃഷ്‌ടിച്ചത്. തങ്ങളുടെ ജീവിതം ശെരിക്കും രഞ്ജിത്ത് മോഷ്ടിച്ചെടുക്കുകയായിരുന്നു എന്ന് പറയുകയാണ് യഥാർത്ഥ ജീവിതത്തിലെ ഭാനുമതി ലക്ഷ്‌മി രാജഗോപാൽ.

ദേവാസുരത്തിന്റെ കഥ തങ്ങളുടെ ജീവിതത്തിൽ നിന്നാണെന്നും , എന്നാൽ അതിന്റെ ഉള്ളിൽ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ കൂട്ടി ചേർത്തിട്ടുണ്ടെന്നും  ലക്ഷ്‌മി രാജഗോപാൽ കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്‌സ്‌‌ട്രാക്‌ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളിൽ സിനിമയ്‌ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ഗിരീഷ് പണ്ടേക്കും പണ്ടേ ഇതിനുള്ളിലെ ഒരു അന്തേവാസിയാണ്. ബാബുരാജിന്റെ ഒറിഞിനിൽ ശബ്‌ദം കേൾക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്. പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാൻ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞആനൊരു സാധനം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്‌ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോൾ, ദേവാസുരത്തിന്റെ സ്ക്രിപ്‌ട് വായിക്കാൻ ഞങ്ങൾക്കു തരികയായിരുന്നു’- ലക്ഷ്‌മി രാജഗോപാൽ പറയുന്നു.

കെ സച്ചിദാനന്ദന്‍ അഭിമുഖം: ജനാധിപത്യമില്ലെങ്കില്‍ വെറും ശരീരമായി ജീവിച്ചിട്ട് കാര്യമില്ല, ഭീഷണിക്ക് മുമ്പില്‍ നിശബ്ദനാകില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍