UPDATES

സിനിമാ വാര്‍ത്തകള്‍

മഹേഷിന്റെ പ്രതികാരം ഭയങ്കര ഡ്രാമ, റിയലിസ്റ്റിക് സിനിമ വെറും തട്ടിപ്പ്; ലാല്‍ജോസ്

ചെറിയ നെഗറ്റീവ് ഷേഡ്‌സ് ഉണ്ടെങ്കിലും സര്‍വഗുണസമ്പന്നരായ നായക കഥാപാത്രങ്ങളെത്തന്നെയാണ് ഇന്നും മലയാളസിനിമ ആഘോഷിക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.

സംവിധായകന്‍ ലാല്‍ ജോസ് അഭിനയരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തമിഴില്‍ ‘ജിപ്‌സി’, മലയാളത്തില്‍ ‘മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് ശേഷമാണ്  ലാല്‍ അഭിനയരംഗത്ത് സജീവമായിയെത്തുന്നുവെന്ന റിപോര്‍ട്ടുകള്‍
വരുന്നത്.  മലയാള സിനിമ റിയലിസത്തിന് പിന്നാലെ ഓടുകയാണ്. റിയലിലസ്റ്റ് സിനിമകള്‍ തടിപ്പാണ്. ഒരു അഭിമുഖത്തില്‍ ലാല്‍ ജോസ് ലാല്‍ ജോസ് പറയുന്നു.

ലാല്‍ ജോസിന്റെ വാക്കുകള്‍ :- ‘ ഇന്ന് മലയാളസിനിമ റിയലിസത്തിനുപിന്നാലെയുള്ള ഓട്ടത്തിലാണ്. റിയലിസ്റ്റിക് സിനിമകള്‍ എന്നുപറയുന്നതുതന്നെ തട്ടിപ്പാണ്. സിനിമ പക്ക റിയലിസ്റ്റിക്കായാല്‍ ഡോക്യുമെന്ററിയായിപ്പോകും. റിയലിസ്റ്റിക്കാണെന്ന് തോന്നിപ്പിക്കുന്ന അഭിനയവും അവതരണവുമാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നത്. നാച്വറല്‍ സിനിമയായി ആഘോഷിച്ച ‘മഹേഷിന്റെ പ്രതികാര’ത്തില്‍പോലും ഭയങ്കര ഡ്രാമയുണ്ട്. ഇന്നത്തെ സിനിമയുടെ സീനുകളുടെയും കഥാപാത്രങ്ങളുടെയും ഘടനയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

താന്‍ സംവിധാനംചെയ്ത രസികനും രണ്ടാംഭാവവുമെല്ലാം കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകളായിരുന്നുവെന്നും ആ സിനിമകള്‍ ഉണ്ടാകേണ്ടത് ഇപ്പോഴായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു. നെഗറ്റീവ് ഷേഡുള്ള നായകകഥാപാത്രങ്ങളെ താന്‍ നേരത്തേ ‘ഡയമണ്ട് നെക്ളസി’ല്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഫഹദ് അവതരിപ്പിച്ച നായകകഥാപാത്രം തന്നെയായിരുന്നു വില്ലനും. അന്ന് അതിനെക്കുറിച്ച് പാടിപ്പുകഴ്ത്താന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ചെറിയ നെഗറ്റീവ് ഷേഡ്‌സ് ഉണ്ടെങ്കിലും സര്‍വഗുണസമ്പന്നരായ നായകകഥാപാത്രങ്ങളെത്തന്നെയാണ് ഇന്നും മലയാളസിനിമ ആഘോഷിക്കുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍