UPDATES

സിനിമാ വാര്‍ത്തകള്‍

അക്ഷയ് കുമാർ ചിത്രം ‘ലക്ഷ്മി ബോംബ്’: ഫസ്റ്റ് ലുക്ക് ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ സിനിമയിൽ നിന്ന് പിന്മാറി സംവിധായകൻ രാഘവ് ലോറൻസ്

കാഞ്ചന എന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്

രാഘവ് ലോറൻസ് സംവിധാനം ചെയ്‌ത കാഞ്ചന എന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ഹിന്ദി റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്ത് വിട്ടിരുന്നു. എന്നാൽ പോസ്റ്റർ ഇറങ്ങി മണിക്കൂറുകൾക്കകം സിനിമയിൽ നിന്ന് താൻ പിന്മാറുന്നതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ രാഘവ് ലോറൻസ്. പ്രേത കഥാപാത്രമായ ഒരു ട്രാൻസ്ജെൻറർ സ്ത്രീയുടെ വേഷമാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഒരു സംവിധായകൻ എന്ന നിലയിൽ താൻ അനാദരവ് നേരിട്ടതായും , തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടതെന്നും രാഘവ് ലോറൻസ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ഈ സാഹചര്യത്തിൽ ചിത്രവുമായി മുന്നോട്ട് പോകാനാകില്ലന്നും സിനിമയിൽ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരോ , നായകൻ അക്ഷയ് കുമാറോ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. 2011 ൽ ആണ് രാഘവ് ലോറൻസിന്റെ കാഞ്ചന എന്ന ഹൊറർ ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. 2007 ൽ പുറത്തിറങ്ങിയ ‘മുനി’ എന്ന ചിത്രത്തിന്റെ തുടർകഥയായാണ് ‘കാഞ്ചന’ എന്ന ചിത്രമെത്തുന്നത്. പിന്നീട്  2015 ൽ ‘കാഞ്ചന-2’ എന്ന ചിത്രവും ഇപ്പോൾ 2019ൽ ‘കാഞ്ചന-3’യും പുറത്തിറങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍