UPDATES

സിനിമാ വാര്‍ത്തകള്‍

ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും എത്തുമ്പോൾ കൊച്ചു ചാക്കോച്ചിയായി ഗോകുല്‍ സുരേഷ്; ‘ലേലം 2’ ഒരുങ്ങുന്നു

ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ തന്നെയാണ് ‘ലേലം2’ നും തിരക്കഥ ഒരുക്കുന്നത്.

രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷിയയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ലേലം. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ലേലം2’ അണിയറയിൽ ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കരാണ്. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ തന്നെയാണ് ‘ലേലം2’ നും തിരക്കഥ ഒരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായി മകന്‍ ഗോകുല്‍ സുരേഷ് ഗോപി എത്തുന്നുവെന്നാണ് പുതിയ റിപോർട്ടുകൾ.

ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കഥാപാത്രമായി തന്നെയാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ചാക്കോച്ചിയുടെ മകൻ കൊച്ചു ചാക്കോച്ചിയായി ഗോകുൽ എത്തുമെന്ന് സുരേഷ് ഗോപി തന്നെ സ്ഥിരീകരിച്ചതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചെറുപ്പത്തില്‍ ഗോകുല്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നുവെന്നും,അതിപ്പോള്‍ സിനിമയില്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍