UPDATES

സിനിമാ വാര്‍ത്തകള്‍

ടെലിവിഷൻ ചാനലുമായി ബോളിവുഡ് താരം സൽമാൻ ഖാൻ

ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സല്‍മാന്റെ ഏജന്റുമാര്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപോർട്ടുകൾ

സ്വന്തമായി ടെലിവിഷൻ ചാനൽ ആരംഭിക്കാനൊരുങ്ങി ബോളിവുഡ് താരം സൽമാൻ ഖാൻ. നടനും നിർമ്മാതാവുമായി തിളങ്ങിയ താരം തന്റെ പുതിയ ടെലിവിഷൻ ചാനലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടട്ടില്ല.

ചാനലിന് വേണ്ട പ്രോഗ്രാമുകളും മറ്റും തീരുമാനിക്കുന്നതിന്റെ തിരക്കിലാണ് സൽമാൻ എന്നും ഉടൻ തന്നെ താരത്തിന്റെ ചാനൽ ലോഞ്ച് ഉണ്ടാകുമെന്നും റിപോർട്ടുകൾ ഉണ്ട്.

ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സല്‍മാന്റെ ഏജന്റുമാര്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപോർട്ടുകൾ. സല്‍മാന്‍ ബീയിങ് ഹ്യൂമന്‍ പ്രൊഡക്ഷന്‍സായിരുന്നു ആദ്യ സംരംഭം അതിനുശേഷം സല്‍മാന്‍ ഫിലിംസ് ആരംഭിച്ചു. ഹീറോ, ബജ്‌രംഗി ഭായ്ജാന്‍ എന്നിവയായിരുന്നു എസ്.കെ.എഫ് നിര്‍മിച്ച ചിത്രങ്ങള്‍. ഇതിന് പുറമെ സോണി ടിവിയിലെ വിഖ്യാത ഷോയായ കപില്‍ ശര്‍മ ഷോയുടെ നിര്‍മാതാവുമാണ് സല്‍മാന്‍.

ഭാരത് എന്ന ചിത്രത്തിലാണ് സൽമാൻ ഇപ്പോൾ അഭിനയിക്കുന്നത്.അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ത്രിന കയ്ഫ്, ദിഷ പട്ടാനി, തബു, ശശാങ്ക് അറോറ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ജൂണിൽ തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍