UPDATES

സിനിമാ വാര്‍ത്തകള്‍

‘ലൂസിഫർ 2’ വരുന്നു; ‘എൽ, ദ് ഫിനാലെ’ പ്രഖ്യാപനം നാളെ

ലൂസിഫർ പ്രദർശനം തുടരുമ്പോൾ തന്നെ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയിരുന്നു. ലൂസിഫർ പ്രദർശനം തുടരുമ്പോൾ തന്നെ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലൂസിഫറിൻ്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന് തന്നെയാണ് പുതിയ വാർത്ത.
ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ ഉണ്ടാകും. ‘എൽ, ദ് ഫിനാലെ’ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക്’–മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

അടുത്തിടെ പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖത്തിൽ ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ‘ ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങൾ മനസ്സിലുണ്ട്. അതിൽ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. .ലൂസിഫര്‍ 2 യാഥാർഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’

കൂടാതെ തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു. മുരളി ഗോപി സമൂഹമാധ്യമത്തിൽ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കു വച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘In the same garden, under the same grey sky, graze Black and White. #L’. ഇത് ചിത്രത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഉദ്ദേശിച്ചുള്ളതു തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ ടാഗ് ലൈനിലെ Brotherhood എന്നതും ഈ സഹോദരബന്ധമാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകർ ഉറപ്പിച്ചു പറഞ്ഞിരുന്നത്.

ഏറെ പ്രതീക്ഷയോടെ നാളത്തെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.രണ്ടാം ഭാഗം യാഥാർഥ്യമാവുകയാണെങ്കില്‍ അബ്രാം ഖുറേഷിക്കൊപ്പം തുല്യ പ്രാധാന്യമുളള റോളില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സയിദ് മസൂദ് എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍