UPDATES

സിനിമാ വാര്‍ത്തകള്‍

‘ലൂസിഫര്‍-2’ ഉടൻ; സൂചനയുമായി മുരളി ഗോപി

അത്തരമൊരു സീക്വലിനായുള്ള കാത്തിരിപ്പ് അധികം നീളില്ല എന്നാണ് അത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപിയുടെ ഈ പുതിയ പ്രതികരണം

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ മികച്ച ബോക്സ് ഓഫീസ് വിജയം നേടി മുന്നേറുകയാണ്. ചിത്രം ഇറങ്ങി ആദ്യ വാരം മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു.

”ലൂസിഫര്‍ എന്നത് ഒരു ഫ്രാഞ്ചൈസിന്റെ (ഏടുകള്‍) സ്‌റ്റൈലില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സാധനമാണ്. അതിനെക്കുറിച്ചുള്ള ബോധ്യത്തില്‍ തന്നെയാണ് ഞാനും പൃഥ്വിയും ലൂസിഫര്‍ ചെയ്തിരിക്കുന്നത്. പക്ഷേ ഇത് സംബന്ധിച്ചുള്ള മറ്റ് അറിയിപ്പുകളൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ല..” ലൂസിഫറിന് രണ്ടാംഭാഗം ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മുരളി ഗോപി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മുരളി ഗോപി മറ്റൊന്ന് കൂടി പറയുന്നു. അത്തരമൊരു സീക്വലിനായുള്ള കാത്തിരിപ്പ് അധികം നീളില്ല എന്നാണ് അത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപിയുടെ ഈ പുതിയ പ്രതികരണം. “the wait.. won’t be ടൂ long എന്നാണ് മുരളി ഗോപി പറയുന്നത് ‘ലൂസിഫര്‍’ രണ്ടാംഭാഗത്തെക്കുറിച്ച് തന്നെയാണെന്ന് പറയുകയാണ് ആരാധകരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍