UPDATES

സിനിമാ വാര്‍ത്തകള്‍

മികച്ച ബോക്സ് ഓഫീസ് നേട്ടവുമായി ഒൻപതാം ദിനം ലൂസിഫർ

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രം ലൂസിഫർ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുകയാണ്. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ലൂസിഫർ സ്വന്തമാക്കുന്നത്. സിനിമ പ്രദർശനത്തിനെത്തി ഒൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരള ബോക്സ് ഓഫീസിൽ നിന്ന് തന്നെ ചിത്രം 40കോടി നേടിയതായിട്ടാണ് റിപോർട്ടുകൾ. ആദ്യ ആഴ്ചയിൽ തന്നെ അതിവേഗ അൻപത് കോടി ക്ലബിൽ ഇടം നേടുന്ന ചിത്രമായിരിക്കും ലൂസിഫർ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല പറയുന്നത്.

വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ അതിവേഗ 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള ചിത്രമായിരിക്കും ലൂസിഫർ എന്നാണ് രമേശ് ബാല ട്വീറ്റ് ചെയ്തത്.

എന്നാൽ ഇതിനിടയിൽ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ ഇതേ സംബന്ധിച്ച് ഒരു വിവരവും പുറത്ത് വിട്ടട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍