UPDATES

സിനിമാ വാര്‍ത്തകള്‍

ലാലേട്ടന്‍ സൂപ്പറാണ്; ഗൂഗിള്‍ ട്രെന്‍ഡിങിലും ലൂസിഫറാണ് ഒന്നാമത്

പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം, ചിത്രത്തില്‍ താരമായത് മോഹന്‍ലാലും സിനിമാ പ്രേമികള്‍ക്ക് ഇതില്‍ പരം ആഘോഷമാക്കാന്‍ എന്തു വേണം. ലാലേട്ടന്റെ സൂപ്പര്‍ കഥാപാത്രത്തെയും പ്രഥ്വിയുടെ സംവിധാന മികവിനെയും സിനിമ മേഖലയും ആരാധകരും വാനോളം കൈയ്യടിച്ചു. തിയേറ്ററുകളില്‍ മുഴങ്ങിയ കൈയ്യടി സോഷ്യല്‍ മീഡിയയിലും പടര്‍ന്നപ്പോള്‍ ഇതാ ലൂസിഫറിന് മറ്റൊരു നേട്ടം കൂടി.

ഇപ്പോള്‍ ലൂസിഫര്‍ മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല ഗൂഗിള്‍ ട്രെന്‍ഡിങിലും മുന്നിലെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ വാരം ഗൂഗിള്‍ ട്രെന്‍ഡില്‍ ഒന്നാമത് നില്‍ക്കുന്നത് മലയാളികളുടെ പ്രിയ ലൂസിഫറാണ്. തൊട്ടു പിന്നാലെ യുവരാജ് സിംഗും, മിയാമി ഓപ്പണും. ഗൂഗിള്‍ ഇന്ത്യയാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിന്റെ അഭിനയവും, പൃഥ്വിയുടെ സംവിധാനവും, മുരളി ഗോപിയുടെ തിരക്കഥയും പ്രശംസ പിടിച്ചു പറ്റുന്നുണ്ട്. മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്, സായ് കുമാര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍