UPDATES

സിനിമാ വാര്‍ത്തകള്‍

ഇരുപത്തൊന്നാം ദിനം 150കോടി ക്ലബിലേക്ക് ഓടികയറി ‘ലൂസിഫർ’

150 കോടി നേടിയതിന്റ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്റര്‍ പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തു

മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ലൂസിഫർ ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുകയാണ്. ചിത്രം 8 ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയതായി നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം 150 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നതാണ് പുതിയ വാര്‍ത്ത. 21 ദിവസത്തിനുള്ളിലാണ് ചിത്രം ഇത്രയും കളക്ഷൻ നേടിയത്. 150 കോടി നേടിയതിന്റ വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്റര്‍ പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തു.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ എത്തുന്നത്.മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം. ആൻറണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നൂറുകോടിയുടെ മാന്ത്രിക വര കടന്ന് ലൂസിഫര്‍

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍