UPDATES

സിനിമാ വാര്‍ത്തകള്‍

മോഹൻലാൽ ചിത്രത്തിന് സംഗീതമൊരുക്കാൻ ലിഡിയൻ നാദസ്വരം?; ചില്ലറക്കാരനല്ല ഈ പതിമൂന്നുകാരൻ

അടുത്തിടെ ഏ.ആര്‍ റഹ്മാന്‍ വരെ ഇന്ത്യയുടെ നിധി എന്ന് വിശേഷിപ്പിച്ച ലിഡിയന്‍ നാദസ്വരം എന്ന കുട്ടിപ്രതിഭയാണ് ബറോസിലൂടെ മലയാളത്തിലേക്ക് എത്തുന്നത്

മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയാൻ പോകുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ബറോസ് എന്ന പേരിൽ ഒരുങ്ങുന്ന  ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കുനത് 13 വയസ്സുകാരൻ ലിഡിയൻ നാദസ്വരമാണെന്നാണ് പുതിയ വാർത്തകൾ . സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയൻ.

ഈ പതിമൂന്ന് വയസ്സ്കാരനെ കുറിച്ചാണ് ഇപ്പോൾ ആരാധകർ എന്വേഷിക്കുന്നത്. അടുത്തിടെ ഏ.ആര്‍ റഹ്മാന്‍ വരെ ഇന്ത്യയുടെ നിധി എന്ന് വിശേഷിപ്പിച്ച ലിഡിയന്‍ നാദസ്വരം എന്ന കുട്ടിപ്രതിഭയാണ് ബറോസിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രത്തിന്റെ സംഗീതം ചെയ്യുവാനുളള അവസരമാണ് ലിഡിയന് ലഭിച്ചിരിക്കുന്നത്. അടുത്തിടെ കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയില്‍ വേള്‍ഡ്‌സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം ഏഴരക്കോടി രൂപ സമ്മാനം നേടിയത് ഈ പ്രതിഭയായിരുന്നു.

പിയാനോ മാന്ത്രികന്‍ എന്ന പേരിലാണ് ലിഡിയന്‍ ഇപ്പോള്‍ അറിയപ്പെടുന്നത്. വെറും പതിമൂന്ന് വയസു മാത്രമുളള തമിഴ്‌നാട് സ്വദേശിയാണ് ലിഡിയന്‍ നാദസ്വരം. തമിഴ് സംഗീത സംവിധായകന്‍ വര്‍ഷന്‍ സതീഷിന്റെ മകനാണ് ഈ കുട്ടിത്താരം. ഒമ്പതാംവയസിൽ പിയാനോ പഠിക്കാൻ തുടങ്ങി. ലണ്ടൻ ട്രിനിറ്റി കോളേജ് ഒഫ് മ്യൂസിക്കിൽ ചേർന്ന് ചെറിയ പ്രായത്തിൽ പിയാനോയിൽ അഞ്ചാംഗ്രേഡ് നേടി.

തബലയും മൃദംഗവും ഒരു പോലെ നന്നായി വായിക്കുന്ന താരം. എ.ആർ. റഹ്‌മാന്റെ ശ്രദ്ധയാകർഷിച്ചതോടെ റഹ്‌മാന്റെ കെ.എം മ്യൂസിക് കൺസർവേറ്ററിയിൽ അംഗമാവുകയായിരുന്നു. ഒരേസമയം രണ്ട് പിയാനോയിൽ വ്യത്യസ്തമായ നോട്ടുകൾ വായിച്ച് ഈ കുട്ടി താരം ഏറെ ശ്രദ്ധേയനായിരുന്നു. കണ്ണുകെട്ടി പിയാനോ വായിച്ച് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള ലിഡിയന് ചന്ദ്രനിൽ പോയി പിയാനോ വായിക്കണമെന്നാണ് മോഹം. ലിഡിയൻ ഇന്ന് ലോക സംഗീതജ്ഞരുടെ പ്രിയങ്കരനാണ്.

ലിഡിയൻ നാദസ്വരം എന്ന പേര് അച്ഛനാണ് ഇട്ടത്. സംഗീതത്തിലെ ആദ്യ മോഡ് അല്ലെങ്കിൽ സ്കെയിലിനെയാണ് ലിഡിയൻ എന്ന് വിശേഷിപ്പിക്കുന്നത്.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ത്രീഡി ചിത്രങ്ങളിലൊന്നായ മൈഡിയര്‍ കുട്ടിച്ചാത്തന്‍റെ സ്രഷ്ടാവായ ജിജോയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ത്രീഡി ചിത്രവുമായാണ് താനെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹം, ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബിഗ് ബ്രതെഴ്സ് തുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ബറോസിലേക്ക് കടക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍