UPDATES

സിനിമാ വാര്‍ത്തകള്‍

എന്താണാ ദുരനുഭവം?; ഹാപ്പി സര്‍ദാര്‍ ലൊക്കേഷനില്‍ സംഭവിച്ചത് വെളിപ്പെടുത്തി മാല പാർവതി

 മാല പാർവതി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് കുറിപ്പുകൾ ഏറെ ചർച്ചയായിരുന്നു

ഒട്ടേറെ പരിപാടികളിൽ അവതാരകയായി തിളങ്ങിയ ശേഷം നടിയായി മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം കൈവരിച്ച താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിലും മാലപാർവതി സജീവമാണ്.

മാല പാർവതി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് കുറിപ്പുകൾ ഏറെ ചർച്ചയായിരുന്നു. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചായിരുന്നു താരം കുറിച്ചത്. ‘ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ,​ അതിന്റെ അണിയറയിൽ പ്രവര്‍ത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്.

താന്‍ വിഷമിച്ചതിലും ഇരട്ടി സ്‌നഹേവും കരുതലും കിട്ടിയെന്നും നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കിയായിരുന്നു താരം പിന്നീട് എത്തിയത്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തെക്കുറിച്ച് തുറന്നുറഞ്ഞിരുന്നില്ല അപ്പോഴും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് മാല പാര്‍വതി സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. കാളിദാസ് ജയറാം നായകനായെത്തുന്ന ഹാപ്പി സര്‍ദാറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ അടിസ്ഥാന സൗകര്യം പോലും ഇല്ലായിരുന്നുവെന്നും ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ നിര്‍മ്മാതാവില്‍ നിന്നും അത്ര നല്ല പ്രതികരണമല്ല ലഭിച്ചതെന്നുമായിരുന്നു താരം പറഞ്ഞത്.

സഹപ്രവര്‍ത്തകരായ സിദ്ദിഖ് ഉള്‍പ്പടെയുള്ളവര്‍ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വിഷയം പരിഹരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ ആഗ്രഹമില്ലെന്നും മാല പാർവതി വ്യക്തമാക്കി.

അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മാല പാർവതി. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്.പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു.നീലത്താമരയിലെ സീനിയര്‍ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

ജീവിതം എന്ന ടിക് ടോക് ‘മാർഗംകളി’; പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ശ്രീജിത്ത് വിജയൻ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍