UPDATES

സിനിമാ വാര്‍ത്തകള്‍

രാജ ഇനി ചൈനീസ് സംസാരിക്കും; വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റാനൊരുങ്ങി മധുരരാജ

ചൈന, യുക്രൈൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അതാത് ഭാഷകളില്‍ മൊഴി മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

മമ്മൂട്ടി വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ മധുരരാജ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച്ച വെച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം വിദേശഭാഷകളിലും പ്രദര്‍ശനത്തിന് എത്തിക്കുന്നുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രം 100 കോടി ക്ലബ്ബിലേക്ക് എത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

സിനിമയുടെ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പും ബിഡ് സിനിമാസിന്റെ സിഇഒ ജീവൻ എയ്യാലും മധുരരാജയെ വിദേശത്തേയ്ക്ക് എത്തിക്കാൻ കൈകോര്‍ക്കുകയാണ്. ചൈന, യുക്രൈൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അതാത് ഭാഷകളില്‍ മൊഴി മാറ്റിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍