UPDATES

സിനിമാ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ ‘യാത്ര’യ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

റിലീസിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേയുള്ള ഈ ഹർജി ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിൽ ആകിയിരിക്കുകയാണ്.

മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രം യാത്രയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ‘യാത്ര’ ഫെബ്രുവരി 8 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്നതിനിടയിലാണ് ഹൈക്കോടതി നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് പരാതിക്കാരനായ ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം.മുരുകന്‍ ആരോപിക്കുന്നത്

പാരാതി പരിഗണിച്ച ജസ്റ്റിസ് എം സുന്ദര്‍ യാത്രയുടെ നിര്‍മ്മാതാക്കളായ 70എംഎം എന്റര്‍ടെയിന്‍മെന്റിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്‌സിനും ഗ്യൂബ് സിനിമ ടെക്‌നോളജീസിനും നോട്ടീസ് അയച്ചിരിക്കുകയാണ്. കൂടാതെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി.
റിലീസിന് നാല് ദിവസം മാത്രം ബാക്കി നിൽക്കേയുള്ള ഈ ഹർജി ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിൽ ആകിയിരിക്കുകയാണ്. ഗില്‍ഡിന്റെ ഉപദേശം കേള്‍ക്കാന്‍ കൂട്ടാക്കാതെ നിര്‍മ്മാതാക്കള്‍ റിലീസ് ഫെബ്രുവരി എട്ടിലേക്ക് പ്ലാന്‍ ചെയ്യുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം മുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ എത്തുക. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍