UPDATES

സിനിമാ വാര്‍ത്തകള്‍

ഫഹദ് ഫാസിലും പാർവതിയും കേന്ദ്ര കഥാപാത്രങ്ങൾ; മഹേഷ് നാരായണൻ ചിത്രം ‘മാലിക്’ ഒരുങ്ങുന്നു

ടേക്ക് ഓഫിലും ബാംഗ്ളൂർ ഡേയ്സിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും നായികാനായകന്മാരായി വരുന്നത് ഇതാദ്യമായാണ്.

ടേക്ക് ഓഫ് എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിനു ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിന് ‘മാലിക്’ എന്ന് പേരിട്ടു. ഫഹദ് ഫാസിലും പാർവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ടേക്ക് ഓഫിലും ബാംഗ്ളൂർ ഡേയ്സിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും നായികാനായകന്മാരായി വരുന്നത് ഇതാദ്യമായാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമനും.

ചിത്രത്തിന്റെ മറ്റു താരങ്ങളെ കുറിച്ചോ അണിയറ പ്രവർത്തകരെ പറ്റിയെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടട്ടില്ല. അൻവർ റഷീദിന്റെ ട്രാൻസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഫഹദ്. നസ്രിയ, വേദിക, അൽഫോൺസ് പുത്രൻ, വിനായകൻ, സൗബിൻ ഷാഹിർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനത്തിൽ അഭിനയിക്കുകയാണ് പാർവതി. റോഷൻ മാത്യു നായകനാകുന്ന ചിത്രത്തിൽ ഒരു ഗവേഷണ വിദ്യാർത്ഥിനിയായാണ്പാര്വതി വേഷമിടുന്നത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍