UPDATES

സിനിമാ വാര്‍ത്തകള്‍

മേജർ രവിയുടെ പുതിയ നായകൻ ദിലീപ്; കശ്‍മീർ പശ്ചാത്തലത്തിൽ ഒരു കോമഡി ലൗസ്റ്റോറി

ബെന്നി പി നായരമ്പലം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് വേഷമിടുന്നത്

മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ദിലീപ് നായകനാകുന്നു. ബെന്നി പി നായരമ്പലം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് വേഷമിടുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്‍റെ കഥാപാത്രമെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രണയജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജര്‍ രവി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ആയിരുന്നു മേജർ രവി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു കോമഡി ലൗസ്റ്റോറി ആയിരിക്കും ചിത്രം. സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്‍റെ കഥാപാത്രം. കശ്‍മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത്. അവിടെ പ്രശ്നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും പോയി ചിത്രീകരിക്കാമെന്നും വിചാരിച്ചിരുന്നു. പക്ഷേ ഇനിയും അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല. മലയാളസിനിമയെ സംബന്ധിച്ച് ഒരു പുതിയ ലൊക്കേഷന്‍ എന്നതാണ് ആലോചിക്കുന്നത്. ഒന്നുകില്‍ കശ്മീരിലോ അല്ലാത്തപക്ഷം ഉത്തരാഖണ്ഡിലോ സിനിമ ഷൂട്ട് ചെയ്യും”, മേജര്‍ രവി പറയുന്നു.

ടൊവീനോയെ നായകനാക്കി മറ്റൊരു സിനിമയും ആലോചനയിൽ ഉള്ളതായും മേജർ രവി പറഞ്ഞു. അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപ് പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്‍റെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുകയെന്നും മേജര്‍ രവി കൂട്ടി ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍