UPDATES

സിനിമാ വാര്‍ത്തകള്‍

ഇനി മുതല്‍ കക്കൂസില്‍ ഉപയോഗിക്കാനുള്ള ടിഷ്യു പേപ്പര്‍; ഇരയുടെ നിരൂപണത്തില്‍ മാതൃഭൂമിക്കെതിരേ സിനിമാലോകം

വൈശാഖും ഉദയകൃഷ്ണയും മാതൃഭൂമിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു

ഇര എന്ന സിനിമയുടെ സസ്‌പെന്‍സ് പൊളിക്കുന്നതും പൂര്‍ണമായും നെഗറ്റീവ് ആയിട്ടുള്ളതുമായ നിരൂപണം എഴുതിയ മാതൃഭൂമിക്കെതിരേ സിനിമാക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധം. ചിത്രത്തിന്റെ നിര്‍മാതാക്കളായ, സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ആദ്യം തന്നെ മാതൃഭൂമിക്കെതിരേ ശക്തമായ നിലപാടുമായി രംഗത്തു വന്നിരുന്നു. ഒരു ത്രില്ലര്‍ സിനിമയുടെ സസ്‌പെന്‍സും ക്ലൈാമാക്‌സും തുറന്നെഴുതിയുള്ള മാതൃഭൂമിയുടടെ നിലപാട് പിതൃശൂന്യമായതും ഷണ്ഡത്വവുമാണെന്നായിരുന്നു വൈശാഖും ഉദയകൃഷ്ണയും അപലപിച്ചത്. മാത്രമല്ല, മാതൃഭൂമിയെ ഇവര്‍ ടോയ്‌ലെറ്റ് പേപ്പര്‍ ആയാണ് വിമര്‍ശിക്കുകയും ചെയ്തത്. വൈശാഖ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ മാതൃഭൂമിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ധാരാളം കമന്റുകളും വന്നു.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മാതൃഭൂമിയുടെ ഇര റിവ്യുവിനെതിരേ അതിശക്തമായ പ്രതിഷേധം നടക്കുകയാണ്. ചിത്രത്തെ കുറിച്ച് നല്ലതോ മോശമായതോ ആയ റിവ്യു എഴുതുന്നതിലല്ല, സിനിമയുടെ സസ്‌പെന്‍സും ക്ലൈമാക്‌സും പുറത്തു പറഞ്ഞുള്ള എഴുത്തിനെതിരേയാണ് എല്ലാവരുടെയും രോഷം.

ഇതിനിടയിലാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ മാതൃഭൂമിയെ അതിരൂക്ഷമായ പരിഹാസത്തിനു വിധേയമാക്കി ഒരു വീഡിയോ പുറത്തിറക്കിയത്. ടോയ്‌ലെറ്റില്‍ പോകാന്‍ മാതൃഭൂമിയുമായി പോകുകയാണ് പ്രശാന്ത്. ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഇനി മുതല്‍ താന്‍ മാതൃഭൂമി പത്രം ടിഷ്യു പേപ്പര്‍ ആക്കി ഉപയോഗിക്കാന്‍ തീരുമാനിച്ചെന്നാണ് വീഡിയോയില്‍ പ്രശാന്ത് പരിഹസിക്കുന്നത്. പക്ഷേ ഇത് ഉപയോഗിച്ചാല്‍ തനിക്കിനി എന്തെങ്കിലും ആരോഗ്യം പ്രശ്‌നം വരുമോ എന്ന ആശങ്കയുണ്ടെങ്കിലും മലയാള സിനിമയ്ക്കു വേണ്ടി ആ പ്രശ്‌നങ്ങള്‍ താന്‍ ഏറ്റെടുക്കുകയാണെന്നും പറയുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ഈ വീഡിയോ സംവിധായകന്‍ വൈശാഖ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍