UPDATES

സിനിമാ വാര്‍ത്തകള്‍

കുമ്പളങ്ങിക്ക് ശേഷം, വിനീതിനൊപ്പം തണ്ണീർ മത്തൻ വർഷങ്ങളിലേക്ക് ഫ്രാങ്കി

ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ -ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മാത്യു തോമസ് എന്ന ഫ്രാങ്കി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. ഫുട്ബോൾ കളിക്കാരൻ ഫ്രാങ്കി. നാലാങ്ങളമാരിൽ ശാന്തൻ. മാത്യുവിന്റെ അടുത്ത ചിത്രമാണ് ‘തണ്ണീർ മത്തൻ വർഷങ്ങളിൽ’. വിനീത് ശ്രീനിവാസൻ നായകനാവുന്ന ചിത്രത്തിൽ മാത്യു വും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മൂക്കുത്തി എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ.ഡി. ആണ് പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ -ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാവ് ജോമോൻ ടി ജോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് മറ്റൊരു നിർമ്മാതാവായ ഷമീർ മുഹമ്മദും നിർവഹിക്കുന്നു.

2011ൽ പുറത്തിറങ്ങിയ ചാപ്പാ കുരിശ്, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചു ശ്രദ്ധേയനായ വ്യക്തിയാണ് ജോമോൻ. അദ്ദേഹം ആദ്യമായി നിർമ്മാണ രംഗത്തേക്ക്ചുവടു വയ്ക്കുന്ന ചിത്രമാണ് ‘തണ്ണീർ മത്തൻ വർഷങ്ങളിൽ’. 2016ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനു ശേഷം ബോളിവുഡിലേക്ക് ചേക്കേറിയ താരം ഗോൽമാൽ എഗൈൻ, സിംബ എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍