UPDATES

സിനിമാ വാര്‍ത്തകള്‍

ആൽവിൻ ആന്റണിയുടെ പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന ആരോപണവുമായി ആല്‍വിന്‍ ആന്റണി രംഗത്തെത്തിയിരുന്നു.

നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിൽ സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് വിലക്ക്. നിർമാതാക്കളുടെ സംഘടനയാണ് റോഷന്‍ ആഡ്രൂസിനെ വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിർമാതാക്കളുടെ സംഘടനയുടെ നിർദേശമുണ്ട്

റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചെന്ന ആരോപണവുമായി ആല്‍വിന്‍ ആന്റണി രംഗത്തെത്തിയിരുന്നു.

അതേസമയം റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിയ്‌ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ്, നവാസ് എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ആല്‍വിന്‍ ആന്റണി, സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പരസ്പരം അക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

നാല്‍പ്പത് ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റ വീട്ടിലേക്ക് വന്നതെന്നാണ് ആല്‍വിന്റെ ആരോപണം. ഈ സമയം വീട്ടില്‍ തന്റെ പിതാവും മാതാവും 12 വയസുള്ള അനിയത്തിയും സുഹൃത്തായ ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്. അമ്മയെ തള്ളി താഴെയിടുകയും സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഭീകരാന്തരീക്ഷമാണ് വീട്ടില്‍ സൃഷ്ടിച്ചത്. റോഷന്‍ ആന്‍ഡ്രൂസിന് തന്നോടുള്ള വിരോധത്തിന്റെ കാരണം ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടാണെന്ന് ആല്‍വിന്‍ പറയുന്നു. തന്റെയും റോഷന്റെയും സുഹൃത്തായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ പെണ്‍കുട്ടിയും താനുമായുമുള്ള സൗഹൃദം റോഷന് ഇഷ്ടമല്ലായിരുന്നു. അത് അവസാനിപ്പിക്കണമെന്ന് റോഷന്‍ പറഞ്ഞു. ഞാനത് അനുസരിക്കാതിരുന്നതോടെ റോഷന് വൈരാഗ്യമായി. തുടര്‍ന്ന് എന്നെക്കുറിച്ച് പല അപവാദങ്ങളും പറഞ്ഞു പരത്തി. ഞാനത് ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നാണ് എനിക്കും കുടുംബത്തിനും പലതും അനുഭവിക്കേണ്ടി വരുന്നത് എന്നും ആല്‍വിന്‍ മാതൃഭൂമിയോട് പറഞ്ഞിരുന്നു.

ആ പെണ്‍കുട്ടിയുമായുള്ള സൗഹൃദമാണ് വൈരാഗ്യത്തിനു കാരണം; റോഷന്‍ ആന്‍ഡ്രൂസിനെതിരേ ഗുരുതര ആരോപണങ്ങളുമായി ആല്‍വിന്‍ ജോണ്‍ ആന്റണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍