UPDATES

സിനിമാ വാര്‍ത്തകള്‍

ആ ജോലി വളരെ ഭംഗിയായി എന്റെ മോള് സുപ്രിയ ഏറ്റെടുത്തു; മരുമകൾക്ക് അഭിനന്ദനവുമായി മല്ലികാ സുകുമാരൻ

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9’. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്

അച്ഛൻ സുകുമാരൻ ഒരുസമയത്ത് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. അമ്മ മല്ലികാ സുകുമാരനും മികച്ച അഭിനേത്രികളുടെ പട്ടികയിൽ മുന്നിൽ തന്നെയാണ്. യുവതാരത്തിൽ നിന്ന് സൂപ്പർസ്‌റ്റാർ പദവിയിലേക്കുള്ള പൃഥ്വിയുടെ യാത്രയിൽ ഒപ്പം സഞ്ചരിക്കാൻ ചേട്ടൻ ഇന്ദ്രജിത്തും എന്നുമുണ്ടായിരുന്നു. ഇപ്പോഴിതാ സംവിധാനത്തിലും നിർമ്മാണത്തിലും കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിടുമ്പോൾ പൃഥ്വിയുടെ ഭാര്യയും തന്റെ മരുമകളുമായ സുപ്രിയാ മേനോനാണ് മുഴുവൻ ക്രെഡിറ്റും മല്ലികാ സുകുമാരൻ നൽകുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം നയന് എല്ലാ ഭാവുകങ്ങളും നേരുന്നതിനൊപ്പം ചിത്രം പ്രാവർത്തികമാക്കിയതിന്റെ 75 ശതമാനവും പങ്ക് സുപ്രിയയാണ് വഹിച്ചതെന്ന് മല്ലികാ സുകുമാരൻ  പറഞ്ഞു

‘ആ ജോലി വളരെ ഭംഗിയായി എന്റെ മോള് ഏറ്റെടുത്തു. എനിക്ക് തോന്നുന്നില്ല ഈ പ്രൊഡക്ഷൻ എന്നൊക്കെ പറയുന്നത്. അതിന്റെ ഒരു 50 ശതമാനത്തിലേറെ അധ്വാനം അൻപതായിരിക്കില്ല ഒരു എഴുപത്തിയഞ്ച് എന്നൊക്കെ പറയാം അധ്വാനം സുപ്രിയയുടേതാണ്. പൃഥ്വിരാജിന്റെ മാനസികമായ ധൈര്യം എന്നൊക്കെ പറയുന്നത് ഒരുപക്ഷേ എനിക്ക് എന്റെ ജീവിതത്തിലുണ്ടായ സന്നിഗ്ദഘട്ടങ്ങളിൽ കാണിച്ച ഒരു മനോബലമാണ്. ഞാൻ എന്റെ മക്കളിലേക്ക് നിർബന്ധപൂർവം അത് തിരികി കയറ്റാൻ ശ്രമിച്ചിട്ടില്ല.’ മല്ലികാ സുകുമാരൻ

100 ഡേയ്‌സ് ഓഫ് ലൗ എന്ന ദുല്‍ഖര്‍ ചിത്രത്തിനു ശേഷം ജുനൈസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം. ആല്‍ബര്‍ട്ടായി പൃഥ്വിരാജും ആദമായി അലോകുമെത്തുന്നു. ‘ഗോദ’യെന്ന ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരം വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും പ്രകാശ് രാജും ചിത്രത്തിലുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9’. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍