UPDATES

സിനിമാ വാര്‍ത്തകള്‍

തിയ്യേറ്റർ കളക്ഷനായി ലഭിച്ചത് പതിനായിരം രൂപ; പകുതിയും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ചിത്രത്തിന്റെ തിരക്കഥാകൃത്ത് റഫീക്ക് മംഗലശ്ശേരി ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം പങ്കുവച്ചത്

‘മമ്മാലി എന്ന ഇന്ത്യക്കാരന്‍’ എന്ന സിനിമക്ക് ലഭിച്ച കളക്ഷന്റെ പകുതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അണിയറ പ്രവര്‍ത്തകര്‍.  വെറും 10314 രൂപ മാത്രമായിരുന്നു സിനിമയുടെ കളക്ഷൻ അതിൽ നിന്ന് 5157 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് റഫീക്ക് മംഗലശ്ശേരി ഫെയ്‌സ്ബുക്കിലാണ് ഇക്കാര്യം പങ്കുവച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രിയമുള്ളവരേ …. ഏറെ അഭിമാനത്തോടെ പറയട്ടെ …

ഞാനാദ്യമായ് സ്‌ക്രിപ്പ്റ്റ് എഴുതിയ മമ്മാലി എന്ന ഇന്ത്യക്കാരന്‍ എന്ന സിനിമയ്ക്ക് ഇതുവരെ ലഭിച്ച കളക്ഷന്റെ 50 ശതമാനം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും അറിയിക്കട്ടെ ….!

സമാന്തര സിനിമയായ മമ്മാലി വിരലിലെണ്ണാവുന്ന തിയേറ്ററുകളിലൂടെ നേടിയ കളക്ഷന്‍ വളരെ ചെറുതാണെങ്കിലും, ഈ പ്രവൃത്തി മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാവട്ടെ ….! മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് തയ്യാറായ നിര്‍മ്മാതാവ് കാര്‍ത്തിക് കെ. നഗരത്തിന് അഭിവാദ്യങ്ങള്‍ ……!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍