UPDATES

സിനിമാ വാര്‍ത്തകള്‍

പേരന്‍പില്‍ മമ്മൂട്ടി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെയെന്ന് നിർമ്മാതാവ്; മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ

റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളിലെ ഇരുനൂറോളം ചിത്രങ്ങളില്‍ നിന്ന് ഇരുപതാം സ്ഥാനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് പേരന്പ്. കൂടതെ ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു

മമ്മൂട്ടിയുടെ ഉടൻ തീയേറ്ററിൽ എത്തുന്ന തമിഴ് ചിത്രമാണ് പേരന്പ്. ദേശീയ അവാർഡ് ജേതാവ് റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പേരന്‍പിലെ അഭിനയത്തിന് മമ്മൂട്ടി ഇതുവരെ പ്രതിഫലമായി ഒന്നും വാങ്ങിയിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ സീ തമിഴ് ചാനലില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് നിര്‍മ്മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി ഇതുവരെ പ്രതിഫലം ഒന്നും വാങ്ങിയിട്ടില്ലന്നും , മമ്മൂട്ടിയുടെ ഡേറ്റിനായി സമീപിച്ചപ്പോൾ,താൻ കുറേകാലമായി ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ട് ഒരു പുതുമുഖ നടന് കൊടുക്കുന്ന പ്രതിഭലം മാത്രം മതി തനിക്കെന്നും മമ്മൂട്ടി പറഞ്ഞതായും പ്രൊഡ്യൂസർ കൂട്ടിചേർത്തു.
മമ്മൂട്ടിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാ സിനിമയും പണത്തിനായി അല്ല ചെയ്യുന്നത് എന്ന മറുപടിയാണ് ഇതിനോട് മമ്മൂട്ടി നല്‍കിയത്.

തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയിരുന്നുവെങ്കിലും .ഒരുപാട് തവണ റിലീസ് മാറ്റി വെക്കേണ്ടി വന്നു. പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനനുമതി ലഭിച്ചതാണ് പേരന്‍പിന്റെ റിലീസ് വൈകാന്‍ കാരണം.

റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളിലെ ഇരുനൂറോളം ചിത്രങ്ങളില്‍ നിന്ന് ഇരുപതാം സ്ഥാനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് പേരന്പ്. കൂടതെ ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഐ.എഫ്.എഫ്.ഐ ല്‍ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് തന്നെ പ്രേക്ഷകരുടെ വന്‍ പ്രതികരണം ലഭിച്ചിരുന്നു.കൂടാതെ തിരക്ക് കാരണം അധിക പ്രദര്‍ശനം അനുവദിച്ച ഏക ഇന്ത്യന്‍ ചിത്രവും പേരന്പ് ആയിരുന്നു. മമ്മൂട്ടി യുടെ അഭിനയ മികവിനെ പുകഴ്ത്തി സിനിമ ലോകത്തെ തന്നെ നിരവധി പേര് രംഗത്ത് വന്നിരുന്നു .

യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പേരന്‍പിന് 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്. അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.അമുദന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.ചിത്രം വേൾഡ് വൈഡ് റിലീസായി ഫെബ്രുവരി 1 ന് തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍