UPDATES

സിനിമാ വാര്‍ത്തകള്‍

‘ഷൈലോക്ക് -ദി മണി ലെൻഡർ’; മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് (വീഡിയോ)

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും ഇന്ന് കൊച്ചിയിൽ നടന്നു

രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്ത് വിട്ടു. ‘ഷൈലോക്ക്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും ഇന്ന് കൊച്ചിയിൽ നടന്നു.

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്. ‘ഷൈലോക്ക്’ – ‘ദി മണി ലെൻഡർ’ എന്ന ടാഗ് ലൈനോടെ ഒരുങ്ങുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ഒരുങ്ങുന്നത്. ഷേക്സ്പിയറിന്റെ പ്രശസ്തമായ
‘മര്‍ച്ചന്റ് ഓഫ് വെനീസി’ലെ കഥാപാത്രമാണ് ഷൈലോക്ക്. എന്നാൽ ഈ കഥയുമായി സിനിമക്ക് എന്താണ് ബന്ധമെന്ന് അണിയറപ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടട്ടില്ല.

മമ്മൂട്ടിക്കൊപ്പം മീനയും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നായികയായല്ല താരമെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

മീന, ജോഷി, അരുണ്‍ ഗോപി, ലാലു അലക്‌സ്, ജോബി ജോര്‍ജ്, ആന്റണി പെരുമ്പാവൂർ , ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാസ്സ് ചിത്രമായാണ് മമ്മൂട്ടിയും അജയ് വാസുദേവും ഇത്തവണയും എത്തുന്നതെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആഗസ്റ്റ് 7 മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മാസ്സ് ചിത്രമായിരിക്കും ഇതെന്നും ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടാവുമെന്നുമുള്ള പ്രതീക്ഷയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍