UPDATES

സിനിമാ വാര്‍ത്തകള്‍

മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലിമരക്കാറാകുന്നു; ഫാന്‍സ് യുദ്ധം തുടങ്ങിക്കഴിഞ്ഞു

സന്തോഷ് ശിവനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്, പ്രിയദര്‍ശനാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്‍

മോഹന്‍ലാലും മമ്മൂട്ടിയും ഒരേസമയം കുഞ്ഞാലിമരക്കാര്‍ ആകുന്നു! കുഞ്ഞാലിമരക്കാറുടെ ചരിത്രം ആസ്പദമാക്കി ഒരുക്കുന്ന രണ്ടു ബിഗ്ബഡ്ജറ്റ് സിനിമകള്‍ മലയാളത്തില്‍ ഇറങ്ങുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍. ഇതില്‍ മമ്മൂട്ടിയെ നായകനാക്കിയുള്ള പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിന്റെ വാര്‍ത്തകളാണ് വരുന്നത്.

സന്തോഷ് ശിവന്‍ ആണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ എന്ന ബിഗ്ബഡ്ജ്റ്റ് സംവിധാനം ചെയ്യുന്നത്. ഷാജി നടേശന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി നടേശന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കുഞ്ഞാലിമരക്കാര്‍ നാലാമന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ഷാജി നടേശന്‍ പുറത്തുവിട്ടിരിക്കുന്നത്. ഉറുമിക്കുശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധായനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് ഒരുക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയുന്നു. പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നു വിവരമുണ്ട്.

"</p

മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനം വരുമ്പോള്‍ തന്നെയാണ് മോഹന്‍ലാലും കുഞ്ഞാലിമരക്കാര്‍ ആകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത്. പ്രിയദര്‍ശനായിരിക്കും ഇതിന്റെ സംവിധായകനെന്നും വാര്‍ത്തകളില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയോട് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഒപ്പം എന്ന ചിത്രത്തിനുശഷം ലാലും പ്രിയനും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ഒരുമിച്ച് ഒരു വലിയ ചിത്രം ഒരുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കുഞ്ഞാലിമരക്കാറുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും അതെന്നും പ്രിയന്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിനാവശ്യമായ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും സംവിധായകന്‍ പറയുന്നു. ഇതിനു സമയം എടുക്കുമെന്നും കൂടുതല്‍ ആഴത്തില്‍ ചരിത്രം പഠിക്കേണ്ടതുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു.

രണ്ടു താരങ്ങളുടെയും പേരില്‍ കുഞ്ഞാലിമരയ്ക്കാര്‍ പ്രൊജക്ടുകള്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് യുദ്ധം തുടങ്ങി കഴിഞ്ഞു. ആരായിരിക്കും മികച്ച കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്. ട്രോളുകളും ഇറങ്ങി. രണ്ടും സിനിമകളും യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ അതും മലയാള സിനിമയില്‍ ഒരു പുതുമയായിരിക്കും. ഒരേ വിഷയം തന്നെ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരേ കാലത്ത് ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ ഇറങ്ങുന്നത് മലയാളത്തില്‍ പുതുമ തന്നെയായിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍