UPDATES

സിനിമാ വാര്‍ത്തകള്‍

നാല്പതിയഞ്ചാം ദിനം 100കോടി ക്ലബില്‍ ഇടം നേടി മമ്മൂട്ടിയുടെ മധുരരാജ

നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മമ്മൂട്ടി ചിത്രവും മധുരരാജയാണ്

100 കോടി ക്ലബിൽ ഇടം നേടി മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മധുരരാജ. ചിത്രം പുറത്തിറങ്ങി നാല്പത്തിയഞ്ചാം ദിനമാണ് മധുരരാജ ഈ നേട്ടം കൈവരിക്കുന്നത്. നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മമ്മൂട്ടി ചിത്രവും മധുരരാജയാണ്. സംവിധായകൻ വൈശാഖിൻ്റെ രണ്ടാം 100 കോടി സിനിമയാണിത്. നേരത്തെ മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകനും 100 കോടി ക്ലബിൽ എത്തിയിരുന്നു. നെൽസൺ ഐപ്പിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണ് മധുരരാജ.

ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ലോകവ്യാപകമായി 104 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയ വിവരം നിർമ്മാതാവ് നെൽസൺ ഐപ്പ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇത് സ്ഥിരീകരിച്ചു കൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍