UPDATES

സിനിമാ വാര്‍ത്തകള്‍

രണ്ട് പതിറ്റാണ്ടിനുശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

കൈരളി ടി വി യുടെ കതിര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കുന്നു. കൈരളി ടി വി യുടെ കതിര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയും ഇതേ സമയം വേദിയിൽ ഉണ്ടായിരുന്നു.

അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സത്യൻ അത്തിക്കാട് മമ്മൂട്ടിയെ കൃഷിയിലെ തന്റെ ഗുരുനാഥനായിട്ടാണ് വിശേഷിപ്പിച്ചത്. ഒരു സംവിധായകൻ തന്റെ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കി കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാകില്ലെന്നും ,പല സമയങ്ങളിലും പല സ്ഥലത്ത് നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപത്രം ഇങ്ങനെ നടന്നാൽ എങ്ങനെയിരിക്കും,ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിൽ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ അന്തിക്കാട് പറയുന്നു. അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞട്ടില്ലെന്നും സത്യൻ അന്തിക്കാട് കൂട്ടി ചേർത്തു. 1997 ൽ പുറത്തിറങ്ങിയ ‘ഒരാൾ മാത്രം’ എന്ന ചിത്രത്തിലൂടെയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്.


കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്‍ഷകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ കതിര്‍ അവാര്‍ഡുകള്‍ കൈരളി ടിവി ചെയര്‍മാൻ കൂടിയായ മമ്മൂട്ടി ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്‌തിരുന്നു.

അവര്‍ ഒരേയൊരു ചുംബന സീന്‍ കാണാന്‍ വേണ്ടി മാത്രം ഒരു സിനിമക്ക് പോകും; “ലിപ് ലോക്ക് സ്പെഷ്യൽ” എന്ന നിലയ്ക്ക് മാത്രം അവരുടെ ഉള്ളില്‍ ആ ചിത്രം മാര്‍ക്കറ്റ്‌ ചെയ്യപ്പെടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍