UPDATES

സിനിമാ വാര്‍ത്തകള്‍

രാജയുടെ രണ്ടാം വരവിൽ പൃഥ്വിരാജ് ഇല്ലാത്തത് എന്തുകൊണ്ട്; മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ (വീഡിയോ)

മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

പുലിമുരുകന് ശേഷം വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മധുരരാജ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം വൈശാഖിന്റെ തന്നെ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ആണ് ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിൽ മമ്മൂട്ടിയുടെ സഹോദരനായി പൃഥ്വിരാജ് വേഷമിട്ടിരുന്നു.എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയില്‍ പൃഥ്വിരാജ് ഇല്ല. എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത് എന്നതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ.

പോക്കരിരാജയില്‍ തന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തമാശ രൂപത്തിലുള്ള മറുപടി.

മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. എല്ലാത്തരം സിനിമകളിലും അഭിനനയിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും, നടനാകുമ്പോൾ എല്ലാ കഥാപാത്രങ്ങളും പരിശ്രമിക്കണമെന്നുണ്ട്. 36 വർഷമായി രംഗത്തുള്ള തനിക്ക് അതിനുള്ള ധൈര്യം പ്രേക്ഷകർ തന്നിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജയെന്നും മമ്മൂട്ടി കൂട്ടി ചേർത്തു.

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു.
അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് ഏപ്രിൽ 12ന് തിയേറ്ററിൽ എത്തിക്കും .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍