UPDATES

സിനിമാ വാര്‍ത്തകള്‍

കാടിന്റെ മക്കൾക്ക് സമ്മാനവുമായി മെഗാസ്റ്റാർ; അട്ടപ്പാടി പട്ടികവര്‍ഗ കോളനിയിലെ കുട്ടികളുടെ പഠനചിലവ് ഏറ്റെടുത്ത് മമ്മൂട്ടി

കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഈ കുട്ടികളുടെ മുഴുവൻ പഠന ചെലവുകളും ഏറ്റെടുത്ത് നടത്തുന്നതും മമ്മൂട്ടിയുടെ നേതിർത്വത്തിൽ ഉള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ആണ്.

അട്ടപ്പാടി പട്ടികവര്‍ഗ കോളനിയിലെ കുട്ടികളുടെ പഠനചിലവ് ഏറ്റെടുത്ത് നടൻ മമ്മൂട്ടി. കുട്ടികളെ നേരിട്ടു കണ്ട് പഠന ചിലവുകൾക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകൾ സമ്മാനിക്കുകയും ചെയ്‌തു.

റോസാപ്പൂക്കളുമായി എത്തിയ ആദിവാസി കുട്ടികൾക്ക്‌ ചായക്കൊപ്പം  കൈ നിറയെ മധുര പലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് കുട്ടികളെ പ്രിയപ്പെട്ട മെഗാസ്റ്റാർ യാത്രയാക്കിയത്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഈ കുട്ടികളുടെ മുഴുവൻ പഠന ചെലവുകളും ഏറ്റെടുത്ത് നടത്തുന്നതും മമ്മൂട്ടിയുടെ നേതിർത്വത്തിൽ ഉള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ആണ്.

തങ്ങളുടെ അടുത്ത് ഷൂട്ടിങ് വരുന്നതറിഞ്ഞ് ട്രൈബൽ പ്രൊമോട്ടർ മാരെയും കൂട്ടി വരിക്കാശ്ശേരി മനയിൽ  പ്രിയപ്പെട്ട താരത്തെ കാണാൻ എത്തുകയായിരുന്നു കുട്ടികൾ. പഠനോപകരണങ്ങൾ, വൈദ്യ സഹായങ്ങൾ, പി എസ് സി കോച്ചിങ്, ലൈബ്രറി സപ്പോർട്ട്, വിദഗ്ദ്ധ ചികിത്സ സഹായങ്ങൾ ഉൾപ്പെടെ ഒട്ടനവധി സഹായങ്ങൾ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴി അട്ടപ്പാടിയിലെയും നെന്മാറ നെല്ലിയാമ്പതി വനമേഖലയിൽ ഉള്ള ആദിവാസി കോളനി കളിലൂടെ നടപ്പാക്കി വരികയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആദിവാസി സമൂഹവുമായി മമ്മൂട്ടി നിരവധി കൂടിക്കാഴ്ചകൾ മുൻപ് നടത്തിയിട്ടുണ്ടങ്കിലും ഈ ഭാഗങ്ങളിൽ ഉള്ളവരുമായി മുഖാമുഖം അടുത്തെങ്ങും നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടിയും ഇവരെ   വരവിനെ വലിയ സന്തോഷത്തോടെയാണ് വരവേറ്റത്.

കുട്ടികൾക്ക് ഷൂട്ടിങ് കാണാൻ ഉള്ള ആഗ്രഹം അറിഞ്ഞപ്പോൾ അതിനുള്ള ക്രമീകരണവും മമ്മൂട്ടി തന്നെ നേരിട്ട് നടത്തുന്നുണ്ടായിരുന്നു. ഇവരുടെ കൂടി ആവശ്യങ്ങൾ പരിഗണിച്ചു ആദിവാസി സമൂഹത്തിനായി കൂടുതൽ പദ്ധതികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.നടൻ രാജകിരൺ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫൌണ്ടേഷൻ ഡയരക്ടർ മാരായ റോബർട്ട്‌ കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ,ഫോറെസ്റ്റ് ലീഗൽ ഓഫീസർ ഇന്ദു കെ ആർ, കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ M റെജീന തുടങ്ങിയവരായും അവർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.


മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് വരിക്കാശ്ശേരി മനയിൽ പുരോഗമിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ട്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍