UPDATES

സിനിമാ വാര്‍ത്തകള്‍

സേ​തു​രാ​മ​യ്യ​രുടെ തിരിച്ച് വരവ് ഉടൻ; ആകാംഷയോടെ ആരാധകർ

തൊ​ണ്ണൂ​റു​ക​ളു​ടെ​ ​അ​വ​സാ​ന​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​സി.​ബി.​ഐ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​ന്റെ​ ​ക​ഥ​ ​ന​ട​ക്കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ചി​ത്ര​ത്തി​നാ​യി​ ​ഒ​രു​പാ​ട് ​പ്രീ​ ​ഷൂ​ട്ട് ​വ​ർ​ക്കു​ക​ൾ​ ​ഉ​ണ്ടാ​വു​മെ​ന്ന് ​എ​സ്.​എ​ൻ.​ ​സ്വാ​മി​ ​പറഞ്ഞിരുന്നു

മമ്മൂട്ടി -എസ്.എൻ സ്വാമി-കെ.മധു കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റുകളാണ് സിബിഐ സിനിമകൾ. പതിമൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ അഞ്ചാം ഭാഗം എത്തുന്നു എന്ന് എസ്.എൻ സ്വാമിയും കെ.മധുവും അറിയിച്ചിരുന്നു. ചിത്രം ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ആ​തി​ര​പ്പി​ള്ളി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​മാ​മാ​ങ്ക​ത്തി​ന്റെ​ ​സെ​റ്റി​ൽ​ ​നി​ർ​മ്മാ​താ​വ് ​സ്വ​ർ​ഗ​ചി​ത്ര​ ​അ​പ്പ​ച്ച​നും​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​എ​സ്.​എ​ൻ.​ ​സ്വാ​മി​യും​ ​മ​മ്മൂ​ട്ടി​യെ​ ​ചെ​ന്ന് ​കണ്ടതായും. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മു​കേ​ഷ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മുൻ ​താ​ര​ങ്ങ​ൾ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​ലു​ണ്ടാ​കി​ല്ല.​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​ ​സാ​യി​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​താ​ര​നി​ര​യി​ലു​ണ്ട്. തൊ​ണ്ണൂ​റു​ക​ളു​ടെ​ ​അ​വ​സാ​ന​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ​സി.​ബി.​ഐ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​ന്റെ​ ​ക​ഥ​ ​ന​ട​ക്കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​ചി​ത്ര​ത്തി​നാ​യി​ ​ഒ​രു​പാ​ട് ​പ്രീ​ ​ഷൂ​ട്ട് ​വ​ർ​ക്കു​ക​ൾ​ ​ഉ​ണ്ടാ​വു​മെ​ന്ന് ​എ​സ്.​എ​ൻ.​ ​സ്വാ​മി​ ​പറഞ്ഞിരുന്നു.

മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതുന്നത്. മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം എത്തുമ്പോൾ പ്രേക്ഷരുടെ പ്രതീക്ഷ വളരെ വലുതാണ്.

1988 ൽ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറി കുറിപ്പ്’ എന്ന ചിത്രമാണ് സി.ബി.ഐ ചിത്രങ്ങളിലെ ആദ്യ ചിത്രം. ആക്കാലത്തു വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തൊട്ടടുത്ത വർഷം തന്നെ ഉണ്ടായി ‘ജാഗ്രത’യാണ് രണ്ടാം ചിത്രം. എന്നാൽ മൂന്നാം ചിത്രം സേതുരാമയ്യർ സിബിഐ 2004 ൽ 16 വർഷങ്ങൾക്ക് ശേഷമാണ് ഇറങ്ങിയത്. നാലാം ഭാഗം നേരറിയാൻ സിബിഐ 2005 ലും റിലീസ് ആയി. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം സിബിഐ വീണ്ടും എത്തുകയാണ്.കെ മധുവിന്റെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസ് വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നതായും അദ്ദേഹം നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍