UPDATES

സിനിമാ വാര്‍ത്തകള്‍

ഹാലോ ഇത് സണ്ണി ലിയോൺ അല്ലേ?; ഫോണ്‍ കോളുകള്‍ കൊണ്ട് നട്ടംതിരിഞ്ഞ് യുവാവ്

അഞ്ഞൂറിലധികം കോളുകളാണ് ഒരു ദിവസം വന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം ഈ നമ്പറിന്റെ പേരിലുള്ള വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ അറിയിച്ചിരിക്കുന്നത്

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആരാധകരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പുനീത് അഗര്‍വാള്‍ എന്ന ഇരുപത്തിയേഴുകാരന്‍ . നടി സണ്ണി ലിയോണിന്റെ പേരില്‍ വന്ന ഫോണ്‍വിളികളാണ് യുവാവിന്റെ ഉറക്കം കെടുത്തുന്നത്. ഹലോ സണ്ണി ലിയോണ്‍ അല്ലേ.. എന്ന് ചോദിച്ച് ഫോണ്‍ വരുന്നത് ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാളിനാണ്. ഈ തലവേദനയ്ക്ക് കാരണമായത് സണ്ണി അഭിനയിച്ച സിനിമയിലെ ഒരു രംഗമാണ്

സണ്ണി ലിയോണ്‍ നായികയായി അടുത്തിടെ റിലീസായ ഒരു പഞ്ചാബി ചിത്രത്തില്‍ തന്റെ നമ്പറാണെന്ന് പറഞ്ഞ് സണ്ണിയുടെ കഥാപാത്രം ഒരു നമ്പര്‍ പറയുന്നുണ്ട്. ഇത് യഥാര്‍ഥത്തില്‍ പുനീത് എന്ന ആളുടേതായിരുന്നു. സിനിമയില്‍ ഈ രംഗം കണ്ടവരെല്ലാം സണ്ണി ലിയോണിന്റേതായിരിക്കുമെന്ന് കരുതി വിളി തുടങ്ങിയതോടെയാണ് യുവാവ് പ്രശ്‌നത്തിലായത്. താന്‍ സണ്ണി ലിയോണ്‍ അല്ലെന്ന് പറഞ്ഞ് മടുത്തതോടെ അദ്ദേഹം പോലീസില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണ് നിലവില്‍ പുനീത് അഗര്‍വാള്‍. ‘വിളിക്കുന്ന ആളുകള്‍ എന്നെ വല്ലാതെ ശല്യപ്പെടുത്തുന്നുണ്ട്. എന്നെ അധിക്ഷേപിക്കുകയും വൃത്തികെട്ട സഹായങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഞാന്‍ പൊലീസില്‍ ഒരു പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിഹാരം കണ്ടെത്തും എന്ന് എനിക്ക് ഉറപ്പ് നല്‍കിയിട്ടും ഇതുവരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ഞൂറിലധികം കോളുകളാണ് ഒരു ദിവസം വന്ന് കൊണ്ടിരിക്കുന്നത്. അതേ സമയം ഈ നമ്പറിന്റെ പേരിലുള്ള വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് സംവിധായകനും തിരക്കഥാകൃത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഹാപ്രളയത്തിന് ഒരു വയസ്സ്; നാം എന്തു പഠിച്ചു…? / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍