UPDATES

സിനിമാ വാര്‍ത്തകള്‍

‘മണികർണിക ദ് ക്വീൻ ഓഫ് ഝാൻസി’; റിലീസിന് മുന്നേ രാഷ്ട്രപതി ഭവനില്‍ പ്രത്യേക പ്രദര്‍ശനം

ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകരും രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കും

ദേശീയ പുരസ്‌ക്കാര ജേതാവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയുമാണ് കങ്കണ റണാവത്ത് ഝാൻസിയിലെ റാണിയായി എത്തുന്ന മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ പ്രത്യേകം പ്രദർശിപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടിയാണ് പ്രത്യേക പ്രദർശനം.
റിലീസിന് മുൻപ് തന്നെ ചിത്രം കാണാൻ രാഷ്‌ട്രപതി എത്തുന്നത് അഭിമാനവും സന്തോഷവും നൽകുന്ന ഒന്നാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകരും രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക പ്രദർശനത്തിൽ പങ്കെടുക്കും.
ബാഹുബലിയ്ക്ക് കഥയൊരുക്കിയ കെ വിജയേന്ദ്ര പ്രസാദാണ് ഝാന്‍സി റാണിയ്ക്ക വേണ്ടിയും കഥ ഒരുക്കിയിരിക്കുന്നത്. കാഞ്ചേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ക്രിഷും കങ്കണ റണാവത്തും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

കങ്കണയ്‌ക്കൊപ്പം ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, അങ്കിത ലോകണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസികത നിറഞ്ഞ് നില്‍ക്കുന്ന സിനിമയില്‍ വാള്‍ പയറ്റിനും ഏറെ പ്രധാന്യമുണ്ട്. മുന്‍പ് ചിത്രീകരണത്തിനിടെ കങ്കണയ്ക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു. മണികര്‍ണിക എന്ന ചിത്രം തന്നെ കൂടുതല്‍ കരുത്തയായ വ്യക്തിയാക്കി മാറ്റിയെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ചിത്രം ജനുവരി 25 ന് തീയേറ്ററിൽ എത്തും.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍