UPDATES

സിനിമാ വാര്‍ത്തകള്‍

വിവേക് ഒബ്റോയ് മോദിയാകുമ്പോള്‍ അമിത് ഷാ ആയി മനോജ് ജോഷി; ‘പി.എം.നരേന്ദ്ര മോദി’ ചിത്രീകരണം പുരോഗമിക്കുന്നു

ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പി.എം. നരേന്ദ്ര മോദിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആയി നടന്‍ മനോജ് ജോഷി വേഷമിടുന്നു. സിനിമകളിലും നിരവധി സീരിയലകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അമിത് ഷാ ആയി വേഷമിടുന്നതില്‍ സന്തോഷമുണ്ടെന്ന് മനോജ് ജോഷി പറഞ്ഞു. ‘വളരെയധികം സന്തോഷമുണ്ട്. സന്ദീപ് സിങ് എന്നെ വിളിച്ച് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞു. ഞാന്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ലൊരു കഥാപാത്രമായി ഇത് മാറും,’ ജോഷി വ്യക്തമാക്കി. .

വരുണ്‍ ധവാന്‍ നായകനായ ജുദ്‍വാ 2 ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടി.വി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.

മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്ത ഒമുങ് കുമാറാണ് ഈ ചിത്രം ഒരുക്കുന്നത്. സഞ്ജയ് ദത്ത് പ്രധാന കഥാപാത്രമായി എത്തിയ ഭൂമിയാണ് ഇദ്ദേഹം സംവിധാനം ചെയ്ത് അവസാന ചിത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍