UPDATES

സിനിമാ വാര്‍ത്തകള്‍

തിരുവിതാംകൂര്‍ റാണിയുടെ കഥ; മനു എസ് പിള്ളയുടെ ‘ഐവറി ത്രോണ്‍’ വെള്ളിത്തിരയിൽ എത്തിക്കാൻ ബാഹുബലി നിര്‍മാതാക്കള്‍

സിനിമ അല്ലെങ്കില്‍ വെബ്‌സീരിസായി പുസ്തകം പുനരാവിഷ്‌കരിക്കാനാണ് തീരുമാനം

യുവ എഴുത്തുകാരന്‍ മനു എസ് പിള്ള തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണിയായിരുന്ന സേതുലക്ഷ്മി ഭായിയുടെ ജീവിതകഥയെ ആസ്പദമാക്കി രചിച്ച പുസ്തകമാണ് ‘ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സേതുലക്ഷ്മി ഭായിയുടെ ജീവിത കഥ സിനിമയാകുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചരിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്. സിനിമ അല്ലെങ്കില്‍ വെബ്‌സീരിസായി പുസ്തകം പുനരാവിഷ്‌കരിക്കാനാണ് തീരുമാനം.

റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് 2015 ൽ പുറത്തിറങ്ങിയ ഈ പുസ്തകം പങ്കുവയ്ക്കുന്നത്. തിരുവിതാംകൂറിന്റെ ചരിത്രം എന്നതിനൊപ്പം ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ഒരു നാട്ടുരാജ്യം എങ്ങനെയായിരുന്നു എന്ന് ഇതുവരെ ആരും സമീപിക്കാത്ത വീക്ഷണകോണില്‍ കൂടി കാട്ടിത്തരികയും ചെയ്യുന്ന പുസ്തകമാണ് ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍