UPDATES

സിനിമാ വാര്‍ത്തകള്‍

പ്രണവിന്റെയും കല്യാണിയുടെയും ഗാനരംഗത്തിനായി പൊട്ടിച്ചത് കോടികളെന്ന് റിപോര്‍ട്ട്

ഗാനരംഗം ഒരുക്കിയ ഫ്ളോറിനായി മാത്രം 30 ലക്ഷം രൂപയോളമായി.

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പ്രധാനമായും ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് നടക്കുന്നത്.  പ്രിയദര്‍ശന്റെ ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മധു,നെടുമുടി വേണു, അര്‍ജുന്‍,പ്രഭു,സുനില്‍ ഷെട്ടി, ഹരീഷ് പേരടി,മുകേഷ് ബാബുരാജ്, കീര്‍ത്തി സുരേഷ്,സുഹാസിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തിന്റെ ഭാഗമായി എത്തുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍,സിജെ റോയ്,സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മരക്കാറില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഉള്‍പ്പെട്ട രംഗങ്ങളുടെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അതേസമയം കോടികള്‍ മുടക്കിയാണ് ഇവരുടെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. സിനിമയില്‍ മോഹന്‍ലാലിന്റെ കൗമാര കാലം പ്രണവ് അവതരിപ്പിക്കുമ്പോള്‍ പ്രാധാന്യമുളള ഒരു കഥപാത്രമായാണ് കല്യാണിയും എത്തുന്നത്.

ഇന്ത്യയിലെ തന്നെ പ്രശസ്ത കലാസംവിധായകരില്‍ ഓരാളായ സാബു സിറിളാണ് സിനിമയ്ക്കു വേണ്ടി സെറ്റുകളൊരുക്കിയിരുന്നത്. ബാഹുബലി സിനിമയിലേതു പോലെ മികച്ച സെറ്റുകളായിരുന്നു അദ്ദേഹം ഒരുക്കിയിരുന്നത്. മരക്കാറിലെ ഈ ഗാനരംഗത്തിനായി മാത്രം കോടികളാണ് ചെലവായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിന് 2.5കോടിയലധികം ചെലവായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാനരംഗം ഒരുക്കിയ ഫ്ളോറിനായി മാത്രം 30 ലക്ഷം രൂപയോളമായി. പ്രണവിന്റെയും കല്യാണിയുടെസയും കോസ്റ്റ്യൂമും മറ്റു വസ്തുക്കളും കൂടി മൂന്ന് കോടിയോളം രൂപ ചെലവായെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍