UPDATES

സിനിമാ വാര്‍ത്തകള്‍

അഭിനയം എന്താണെന്ന് മമ്മൂട്ടിയില്‍ നിന്നും പഠിക്കാം; പേരന്‍പിന്റെ അസി. ഡയറക്ടര്‍ ആണെന്ന് അഭിമാനത്തോടെ പറഞ്ഞ് മാരി സെല്‍വരാജ്

റാമിന്റെ സംവിധാന സഹായിയാണ് മാരി സെല്‍വരാജ് സിനിമയില്‍ എത്തുന്നത്

പരിയേറും പെരുമാള്‍ എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയിലൊട്ടാകെ പേരെടുത്ത സംവിധായകനാണ് മാരി സെല്‍വരാജ്. തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ തമിഴ് സിനിമയിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം സ്ഥാനം നേടിയ മാരി സെല്‍വരാജ് തന്റെ ഗുരുനാഥാന്‍ കൂടിയായ സംവിധായകന്‍ റാമിന്റെ പേരന്‍പിനെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. പേരന്‍പില്‍ റാമിന്റെ സംവിധാന സഹായിയാണ് മാരി. ഈ ചിത്രത്തില്‍ താന്‍ റാം സാറിന്റെ അസിസ്റ്റന്റ് ആയിരുന്നുവെന്നും പരിയേറും പെരുമാളിനു ശേഷവും താന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി നോക്കുന്നുണ്ടെന്നും മാരി പറയുന്നു.

മമ്മൂട്ടിയെ കുറിച്ചും മാരി സെല്‍വരാജ് വാചാലനാകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളുടെ അഭിനയം വളരെ അടുത്ത് നിന്നു നോക്കികാണാന്‍ തനിക്ക് സാധിച്ചു എന്നാണ് മാരി സെല്‍വരാജ് പറയുന്നത്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ്, പുഞ്ചിരി, കരച്ചില്‍, വിടരുന്ന കണ്ണുകള്‍, അഭിനയം സംബന്ധിച്ച് ഓരോ കാര്യങ്ങളിലും മമ്മൂട്ടിയില്‍ നിന്നും പഠിക്കാം;മാരി സെല്‍വരാജ് പറയുന്നു.

ഒരു സിനിമ സൃഷ്ടിക്കുക എന്നത് നിങ്ങളുടെ കാമുകി ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രശലഭത്തെ പിടികൂടുന്നതുപോലെയാണ്. താനിത് മനസിലാക്കിയത് റാമിന്റെ ആത്മാര്‍ത്ഥതയില്‍ നിന്നാണെന്നും പേരന്‍പിനെ പ്രശംസിച്ച് മാരി സെല്‍വരാജ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍