UPDATES

സിനിമാ വാര്‍ത്തകള്‍

ചിരിപ്പിക്കാനും ഒപ്പം ത്രില്ലടിപ്പിക്കാനും എത്തുന്നു മറിയം വന്നു വിളക്കൂതി

ജനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍

ഒറ്റ രാത്രിയില്‍ തുടര്‍ച്ചയായ മൂന്നു മണിക്കൂറില്‍ നടക്കുന്ന കഥയുമായി മറിയം വന്നു വിളക്കൂതി എത്തുന്നു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളിയാണ് ഈ കോമഡി ത്രില്ലറിന്റെ രചനയും സംവിധാനവും. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായിരുന്ന ‘ഇതിഹാസ’യുടൈപ്രാഡക്ഷന്‍ ഹൗസ് ആയ എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ്് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് അവതരിപ്പിക്കുന്നു. സെഞ്ച്വറി ഫിലിംസ് ആണ് വിതരണം. സേതുലക്ഷ്മി, ഐറിന്‍ മിഹാല്‍ക്കൊവിച്ച്, സംവിധായകരായ ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് ശിവ, ബൈജു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

കേരളത്തിലെ ആദ്യ സ്വകാര്യ എഫ് എം ആര്‍ ജെ മാരില്‍ ഒരാളായ ജെനിത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മറിയം വന്നു വിളക്കൂതി. സംവിധായകന്‍ മമാസിന്റെ അസിസ്റ്റന്റ്് ആയാണ് സിനിമയിലേക്ക് ജെനിത് എത്തുന്നത്. ഈ കാലത്ത്, അന്നു പെയ്ത മഴയില്‍ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയിട്ടിട്ടുള്ള ജെനിതിന്റെ ചെറുകഥാസമാഹാരമാണ് കഥയില്ലാത്ത കഥകള്‍. സനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്. പ്രശാന്ത് പിള്ളയാണ് സംഗീതം. ഗാനരചന വിനായക് ശശികുമാര്‍.

തമാശയില്‍ പൊതിഞ്ഞൊരു സിനിമയായിരിക്കും മറിയം വന്നു വിളക്കൂതി എന്ന് ഉറപ്പിക്കാവുന്നതരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസറ്ററുകള്‍ പുറത്തു വന്നിരിക്കുന്നത്. ചില്‍ഡ്രന്‍സ് ഡേ, മെന്‍സ് ഡേ അപ്‌ഡേറ്റുകളായി പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റുകള്‍ ഇതിനകം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍