UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമകളും സീരിസുകളും ഉൾപ്പടെ 10 പ്രോജക്ടുകൾ: മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ നാലാം ഘട്ട ചിത്രങ്ങൾ പ്രഖ്യാപിച്ചു

സാന്‍ ഡിയാഗോയിലെ കോമിക് കോണിലാണ് മാര്‍വല്‍ 90 മിനുട്ട് നീണ്ടുനിന്ന ചടങ്ങിലൂടെ തങ്ങളുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്

മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചു. സിനിമകളും സീരിസുകളും അടക്കം 10 പ്രോജക്ടുകളാണ് ഈ നാലാം ഘട്ടത്തില്‍ ഡിസ്നി നിയന്ത്രണത്തിലുള്ള മാര്‍വല്‍ സ്റ്റുഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കുക. അവഞ്ചേര്‍സ് എന്‍ഡ് ഗെയിം നേടിയ ആഗോള വിജയം വന്‍ ആവേശമാണ് മാര്‍വലിന്‍റെ അണിയറക്കാരില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്ന വലിയ പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

സാന്‍ ഡിയാഗോയിലെ കോമിക് കോണിലാണ് മാര്‍വല്‍ 90 മിനുട്ട് നീണ്ടുനിന്ന ചടങ്ങിലൂടെ തങ്ങളുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. 2020-2021 വര്‍ഷങ്ങളിലേക്കുള്ള പ്രോജക്ടാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടത്.

സ്കാര്‍ലറ്റ് ജോണ്‍സിനെ നായികയാക്കി ബ്ലാക് വിഡോ എന്ന ചിത്രം 2021 മെയ് 1നാണ് റിലീസ് ആകുക. എറ്റേണല്‍സ് എന്ന പേരില്‍ വന്‍താര നിരയുമായി എത്തുന്ന ചിത്രം 2020 നവംബര്‍ 6നാണ് റിലീസ് ചെയ്യുക. ആദ്യമായി ഏഷ്യയില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുകയാണ് 2021 ല്‍ മാര്‍വല്‍. ഷാങ്-ചീ എന്ന ചിത്രം ഫെബ്രുവരി 12 2021 ലാണ് റിലീസ് ചെയ്യുക.

ഡോക്ടര്‍ സ്ട്രേഞ്ച് ആന്‍റ് മള്‍ട്ടിവേര്‍സ് മാഡ്നസ് (2012 മെയ് ), തോര്‍ ലൗ ആന്‍റ് തണ്ടര്‍ (2021) എന്നീ ചിത്രങ്ങളും ഇറങ്ങും. ഇതിന് പുറമേ ലോക്കി (2021), വാട്ട് ഈഫ് എന്ന അനിമേഷന്‍ പരമ്പര (2021), ഹാക്ക് ഐ(2021),ഫാല്‍ക്കണ്‍ ആന്‍റ് വിന്‍റര്‍ സോള്‍ജ്യന്‍ (2020). എന്നീ സീരിസുകളും മാര്‍വല്‍ പുറത്തിറക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍