UPDATES

സിനിമാ വാര്‍ത്തകള്‍

ഇനി ത്രില്ലർ; ‘അഞ്ചാം പാതിരാ’യുമായി ചാക്കോച്ചനൊപ്പം മിഥുന്‍ മാനുവല്‍ തോമസ്

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റർ പങ്കുവെച്ച്കൊണ്ടാണ് മിഥുൻ തന്റെ ആദ്യ ത്രില്ലർ സിനിമ പ്രഖ്യാപിച്ചത്

ഒട്ടേറെ കോമഡി എന്റെർറ്റൈനെർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുൻ മാനുവല്‍ തോമസ്. ഇപ്പോഴിതാ തന്റെ കരിയറിലെ ആദ്യ ത്രില്ലർ ചിത്രവുമായി എത്തുകയാണ് സംവിധായകൻ. ‘അഞ്ചാം പാതിരാ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആണ് നായകൻ. ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. മിഥുന്റെ കഴിഞ്ഞ ചിത്രം ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും’ ഇദ്ദേഹം തന്നെയായിരുന്നു നിർമ്മാണം.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റർ പങ്കുവെച്ച്കൊണ്ടാണ് മിഥുൻ തന്റെ ആദ്യ ത്രില്ലർ സിനിമ പ്രഖ്യാപിച്ചത്.ഷൈജു ഖാലിദ് ആണ് ‘അഞ്ചാം പാതിരാ’യുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കും. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്‍റെ സഹ തിരക്കഥാകൃത്തായി സിനിമ രംഗത്തേക്ക് കടന്ന് വന്ന ആളാണ്‌ മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍