UPDATES

സിനിമാ വാര്‍ത്തകള്‍

‘മിഷന്‍ മംഗളി’ല്‍ മഞ്ജു വാര്യരും അഭിനയിക്കണമെന്നുണ്ടായിരുന്നു: സംവിധായകൻ ജഗന്‍ ശക്തി

താപ്‍സി, സൊനാക്ഷി സിന്ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു

ഇന്ത്യയുടെ ചൊവ്വ ദൗത്യം പ്രമേയമാക്കി ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. അക്ഷയ്കുമാറും വിദ്യ ബാലനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐ എസ് ആര്‍ ഒയിലെ രാകേഷ് ധവാന്‍ എന്ന ശാസ്ത്രജ്ഞനായി അക്ഷയ് കുമാറും. താര ഷിന്‍ഡേ എന്ന സഹപ്രവര്‍ത്തകയായി വിദ്യാബാലനും എത്തുന്നു. കൂടാതെ താപ്‍സി, സൊനാക്ഷി സിന്ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. മിഷന്‍ മംഗളില്‍ മഞ്ജു വാര്യരും അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നുവെന്നു തുറന്നു പറയുകയാണ് സംവിധായകന്‍.

‘തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് രാജ്യത്തെ നല്ല നടീ നടന്‍മാരെ മുഴുവന്‍ കൊണ്ടു വരണമെന്നായിരുന്നു ആഗ്രഹം. മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍, തമിഴില്‍ നിന്നും സുഹാസിനി മണിരത്‌നം, കന്നഡയില്‍ നിന്നും അനു പ്രഭാകര്‍ ഒരു ബംഗാളി നടി, ഒരു ഹിന്ദി നടി എന്നിവരെ അഭിനയിപ്പിക്കാനായിരുന്നു ആഗ്രഹം. എഴുതിത്തുടങ്ങിയ സമയത്ത് ശ്രീദേവിയായിരുന്നു മനസില്‍. സിനിമയില്‍ അവരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തില്‍ ഗൗരി ഷിന്‍ഡെയുടെ അസിസ്റ്റന്റായിരുന്നു. അവരെപ്പോലൊരാള്‍ അഭിനയിച്ചാല്‍ തിരക്കഥയ്ക്കു കൊണ്ടു വരാന്‍ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് എനിക്ക് നല്ല പോലെ അറിയാമായിരുന്നു. അക്ഷയ്കുമാര്‍ ഈ പ്രൊജക്ട് ചെയ്യാമെന്നേറ്റപ്പോള്‍ ഹിന്ദി ആര്‍ട്ടിസ്റ്റുകളോടു തന്നെ സംസാരിക്കാമെന്നു വച്ചു. അവര്‍ തയ്യാറായില്ലെങ്കില്‍ ആദ്യത്തെ പ്ലാന്‍ പ്രകാരം മുമ്പോട്ടു പോകാമെന്നും ചിന്തിച്ചു. അവരേവരും സഹകരിക്കാന്‍ തയ്യാറായി എന്നതാണ് സത്യം’.

‘കഥ കേട്ട ഉടനെ വിദ്യാ ബാലന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഹോളിഡേ എന്ന ചിത്ത്രിനു വേണ്ടി സൊനാക്ഷി സിന്ഹയ്‌ക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്. അകിരയ്ക്കുമൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇരുവരും എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നു. തപ്‌സിയ്ക്കും സമ്മതമായിരുന്നു. നിത്യ മോനോന്റെ വ്യത്യസ്ത ഭാഷകളിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യന്‍ കഥാപാത്രത്തിനായി നിത്യയായിരുന്നു ആദ്യ ചോയ്‌സ്. ഒരു നടിയെന്ന നിലയില്‍ ഒരുപാടു ബഹുമാനിക്കുന്നുണ്ട് ഞാനവരെ. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിവരിച്ചപ്പോള്‍ അവരും ആകംക്ഷയോടെ കേട്ടിരുന്നു.’ ജഗന്‍ ശക്തി പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍