UPDATES

സിനിമാ വാര്‍ത്തകള്‍

‘പി എം മോദി’ക്ക് പിന്നാലെ മോദിയുടെ ജീവിത കഥ ഭോജ്പുരി ഭാഷയിലും

‘ആദ്യമായാണ് ഒരു പ്രധാനമന്ത്രി ശൗചാലയത്തെക്കുറിച്ച് സംസാരിക്കുന്നത് കാണുന്നത്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ഭോജ്പുരി ഭാഷയിലും ചിത്രീകരിക്കുമെന്ന പ്രഖ്യാപനവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ രവി കിഷാൻ. ഖോരാഖ്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് രവി കിഷാൻ. ഭോജ്പുരി ഭാഷ സംസാരിക്കുന്നവർക്ക് മോദിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനാണ് ആ ഭാഷയിൽ തന്നെ അദ്ദേഹത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതെന്ന് കിഷാൻ പറയുന്നു.

നരേന്ദ്ര മോദിയുടെ ജീവിതത്തിൽനിന്നും പ്രചോദനം ഉൾകൊണ്ടാണ് താൻ അദ്ദേഹത്തിന്റെ ബയോപിക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ഭോജ്പുരി സംസാരിക്കുന്നവർക്ക് മനസ്സിലാകാണം എന്നതിനാലാണ് ആ ഭാഷയിൽ തന്നെ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും കിഷാൻ പറഞ്ഞു. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി കിഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്ര മോദിയുടെ ജീവിതം കൂടാതെ സ്വാമി വിവേകാനന്ദൻ‌, മുൻ പ്രധാനമന്ത്രി അടൽബിഹാരി ​വാജ്പേയ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയും ഭോജ്പുരിയിൽ സിനിമകൾ നിർമ്മിക്കുമെന്ന് കിഷാൻ കൂട്ടിച്ചേർത്തു. 2014-ൽ അദ്ദേഹം ശൗചാലയത്തെക്കുറിച്ച് സംസാരിച്ചത് താൻ കേട്ടിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി അത്തരത്തിൽ സംസാരിക്കുന്നത് കാണുന്നത്. അത് തന്നിൽ വല്ലാത്ത മതിപ്പുളവാക്കി. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞു.

നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ‘പിഎം മോദി’ ഈ മാസം 24 ന് റിലീസ് ചെയ്യും. ഏപ്രില്‍ 11-ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. 2017-ലാണ് രവി കിഷാൻ ബിജെപിയിൽ അംഗമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍